സിപിഎമ്മില്‍ വിരമിക്കല്‍ പ്രായമില്ലെന്ന് പ്രകാശ് കാരാട്ടും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആരു നയിക്കണമെന്ന കാര്യം ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നും പാര്‍ട്ടിയില്‍ വിരമിക്കല്‍ പ്രായം എന്ന ഒന്നില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്നവരും ചെറുപ്പക്കാരും ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ശീലമാണ് പാര്‍ട്ടിക്കുള്ളത്.
വര്‍ഗീയതയ്‌ക്കൊപ്പം ജാതീയതയും അടിച്ചേല്‍പ്പിക്കാനാണ് വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും പദ്ധതിയാണ് നടേശന്റെ പുതിയ പാര്‍ട്ടി. ജാതീയ ശക്തികളെ കൂട്ടുപിടിച്ച് ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആപത്താണ്. സിപിഎം ഇക്കാര്യം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടും. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എസ്എന്‍ഡിപിക്ക് ബിജെപിയുമായി കൂട്ടുകൂടാനാവില്ല. എസ്എന്‍ഡിപിയുടെ അണികള്‍ ഇതു സ്വീകരിക്കില്ല. രാമക്ഷേത്രം നിര്‍മിക്കാനുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ആഹ്വാനത്തെക്കറിച്ച് ബിജെപി നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. തിമിഴ്‌നാട്ടിലെ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നിന് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഒമ്പതിന് സംസ്ഥാന തലത്തില്‍ വിഭവസമാഹരണം നടത്തുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
Next Story

RELATED STORIES

Share it