Alappuzha local

സിപിഎമ്മില്‍ നിന്നു പുറത്താക്കി

ആലപ്പുഴ: ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ച സിപിഎം മെംബര്‍മാര്‍ക്കെതിരേ ജില്ലാ കമ്മിറ്റി നടപടി സ്വീകരിച്ചു.
വിപ്പ് ലംഘിച്ച ആറു പേരില്‍ മൂന്നു പേര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായി മല്‍സരിച്ച വിജയകുമാരിക്ക് സിപിഎം ജില്ലാ കമ്മിറ്റിയുടെ വിപ്പ് ലംഘിച്ച് വോട്ടു രേഖപ്പെടുത്തുന്നതിന് അട്ടിമറിക്ക് നേതൃത്വം നല്‍കിയ മാന്നാര്‍ ഏരിയാ കമ്മറ്റിയംഗം കെ സദാശിവന്‍പിള്ളയെയും അട്ടിമറിയിലൂടെ പാര്‍ട്ടി തീരുമാനം ലംഘിച്ച പഞ്ചായത്ത് പ്രസിഡന്റായ ഇ എന്‍ നാരായണനെയും അട്ടിമറിക്ക് കൂട്ടുനിന്ന പഞ്ചായത്തംഗമായ ഡി ഗോപാലകൃഷ്ണനെയും പ്രഥമ ദൃഷ്ടിയാല്‍ കുറ്റക്കാരനെന്ന് കണ്ടതിനാല്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാനുള്ള മാന്നാര്‍ ഏരിയാ കമ്മറ്റി തീരുമാനത്തിന് അംഗീകാരം നല്‍കിയതായി ആലപ്പുഴ ജില്ലാ കമ്മിറ്റി അറിയിച്ചു.
പ്രസിഡന്റായി വിജയിച്ച ഇ എന്‍ നാരായണനോട് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും രാജിവച്ചിരുന്നില്ല. ഇതേതുടര്‍ന്ന് നാരായണനെതിരേ നടപടിയുണ്ടാവുമെന്ന് മാന്നാര്‍ ഏരിയാ സെക്രട്ടറി പ്രഫ. പി ഡി ശശിധരനും വ്യക്തമാക്കിയിരുന്നു.
പ്രാദേശിക വി എസ്, പിണറായി വിഭാഗങ്ങള്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് സിപിഐ സ്ഥാനാര്‍ഥിക്ക് പകരം സിപിഎം സ്ഥാനാര്‍ഥിയെയാണ് പിന്തുണയ്ക്കുകയായിരുന്നു. സിപിഎം നേതാവ് ഇ എന്‍ നാരായണണനെയാണ് മാന്നാര്‍ ഏരിയ കമ്മിറ്റി പ്രസിഡന്റായി ആദ്യം ശുപാര്‍ശ ചെയ്തത്. എന്നാല്‍ എന്നാല്‍ ജെനു ജേക്കബിനെ പ്രസിഡന്റാക്കണമെന്ന് ജില്ലാ നേതൃത്വം നിലപാട് എടുത്തു. ഒടുവില്‍ ഇരുവരും രണ്ടര വര്‍ഷം വീതം ഭരണം പങ്കുവയ്ക്കാമെന്ന് ഒത്തുതീര്‍പ്പും എത്തിയിരുന്നു.
പാര്‍ട്ടി വിപ്പ് ലംഘിച്ച് സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച ആറ് സിപിഎം പഞ്ചായത്തംഗങ്ങള്‍ കാട്ടിയത് വഞ്ചനയാണെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വ്യക്തമാക്കി. ഇത് രാഷ്ട്രീയസദാചാരത്തിനു നിരക്കുന്നതല്ല. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ എട്ട് പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനമാണ് സിപിഐക്ക് നല്‍കിയത്. അതില്‍ ഏഴിടത്തും സിപിഐ അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. ചെന്നിത്തലയില്‍ മാത്രമാണ് പാര്‍ട്ടിനിര്‍ദേശം ധിക്കരിച്ചത്. പട്ടികജാതിയില്‍പ്പെട്ട വിദ്യാസമ്പന്നയെയാണ് ഇവിടെ പാര്‍ട്ടി അംഗങ്ങള്‍ തോല്‍പ്പിച്ചതെന്നും ഇവര്‍ കാട്ടിയത് അധികാരഭ്രാന്താണെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it