സിപിഎം പിബിക്ക് നാളെ തുടക്കം

ന്യൂഡല്‍ഹി: രണ്ടുദിവസത്തെ സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ഡല്‍ഹിയില്‍ നാളെ തുടക്കമാവും. ബംഗാള്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടിയാവും പ്രധാന ചര്‍ച്ച. പാര്‍ട്ടി ജനറല്‍ സെക്രട്ടറി യെച്ചൂരിക്ക് വി എസ് അച്യുതാനന്ദന്‍ നല്‍കിയ കുറിപ്പും ചര്‍ച്ചയാവും. ബംഗാളിലെ കനത്ത തോല്‍വിയില്‍ യെച്ചൂരിയെ പ്രതിക്കൂട്ടിലാക്കാനാവും കാരാട്ട് പക്ഷത്തിന്റെ നീക്കം. എന്നാല്‍ സംസ്ഥാന കമ്മിറ്റികള്‍ തിരഞ്ഞെടുപ്പുഫലം വിലയിരുത്തിയ ശേഷം പിബിയിലും കേന്ദ്രകമ്മിറ്റിയിലും ചര്‍ച്ചചെയ്യാമെന്നായിരിക്കും യെച്ചൂരിയുടെ നിലപാട്. അടുത്തമാസം 18 മുതലാണ് കേന്ദ്രകമ്മിറ്റി യോഗം.
Next Story

RELATED STORIES

Share it