Flash News

സിഡികള്‍ കണ്ടെത്താത്തിന്റെ കാരണം മാധ്യമങ്ങളും പോലിസും: സോളാര്‍ കമ്മീഷന്‍

സിഡികള്‍ കണ്ടെത്താത്തിന്റെ കാരണം മാധ്യമങ്ങളും പോലിസും: സോളാര്‍ കമ്മീഷന്‍
X
06TV_BIJU_RADHAKRI_1542313e

കൊച്ചി: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ ആരോപണത്തിന്റെ തെളിവുകള്‍ കണ്ടെത്താത്തിന്റെ കാരണം മാധ്യമങ്ങളും പോലിസുമാണെന്ന് സോളാര്‍ കമ്മീഷന്‍. പോലിസും മാധ്യമപ്പടയും ബിജുവിനും കമ്മീഷനുമൊപ്പം വരാന്‍പ്പാടില്ലായിരുന്നുവെന്നും കമ്മീഷന്‍ അറിയിച്ചു.

അതിനിടെ കമ്മീഷന്‍ അനുവദിക്കുകയാണെങ്കില്‍ അടുത്ത സിറ്റിങില്‍ സിഡി ഹാജരാക്കുമെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. സിഡി ശെല്‍വപുരത്തെ സെല്‍വിയുടെ വീട്ടില്‍ ഉണ്ടായിരുന്നു. രണ്ടര വര്‍ഷം മുമ്പാണ് സിഡിയും തെളിവുകളും സെല്‍വിയെ ഏല്‍പ്പിച്ചത്. സിഡികള്‍ സ്വാധീനമുള്ളവര്‍ ഇവിടെ നിന്നും മാറ്റിയതാണ്. പോലിസിന് കിട്ടിയ കൊച്ചു ബാഗില്‍ സിഡിയും പെന്‍ഡ്രൈവും ഉണ്ടായിരുന്നുവെന്നും ബിജു പറഞ്ഞു.

മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കെതിരായ തെളിവുകള്‍ അടങ്ങിയ സി ഡി കൊണ്ടു വരാന്‍ ബിജു രാധാകൃഷ്ണനെ അയക്കാന്‍ സോളാര്‍ കമ്മീഷന്‍ കഴിഞ്ഞ ദിവസം രാവിലെ തീരുമാനിക്കുകയായിരുന്നു.സിഡികള്‍ ഹാജരാക്കാന്‍ പത്തു മണിക്കൂര്‍ കൂടി അനുവദിക്കണമെന്ന ബിജു രാധാകൃഷ്ണന്റെ ആവശ്യം അംഗീകരിച്ചാണ് സോളാര്‍ കമ്മീഷന്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

[related]
Next Story

RELATED STORIES

Share it