Flash News

സിക്ക വൈറസ്: സ്ഥിതി സ്‌ഫോടനാത്മകം; നാല് മില്യണ്‍ പേരെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

സിക്ക വൈറസ്: സ്ഥിതി സ്‌ഫോടനാത്മകം; നാല് മില്യണ്‍ പേരെ ബാധിക്കുമെന്ന് മുന്നറിയിപ്പ്
X
zika oneജനീവ: നവജാത ശിശുക്കളില്‍ മസ്തിഷ്‌ക വൈകല്യമുണ്ടാക്കുന്ന സിക്ക വൈറസ്് അടുത്ത വര്‍ഷം നാല് മില്യണ്‍ പേരിലേക്ക് ബാധിക്കുമെന്ന് അന്താരാഷ്ട്ര ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പ്. അത്യന്തം സ്‌ഫോടനാത്മകമാം വിധമാണ് വൈറസ് തെക്കേ-വടക്കേ അമേരിക്കകളില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നതെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. സാഹചര്യം നേരിടുന്നതിനായി ആരോഗ്യരംഗത്തെ വിദഗ്ദര്‍ ഒരു അന്താരാഷ്്ട്രയോഗം വിളിച്ചുകൂട്ടുന്നുണ്ട്. അടുത്താഴ്ച നടക്കുന്ന യോഗം നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടതുണ്ടോ എന്ന്് തീരുമാനിക്കും. ഡെങ്കിപ്പനിയും മഞ്ഞപ്പനിയുമുള്‍പ്പടെയുള്ള രോഗങ്ങള്‍ പരത്തുന്ന അതേ കൊതുകിനം തന്നെയാണ് സിക്ക വൈറസ് പരത്തുന്നതും എന്നതിനാല്‍ ഇന്ത്യയടക്കമുള്ള [related]രാജ്യങ്ങള്‍ സ്ഥിതിഗതികള്‍ അത്യധികം ആശങ്കയോടെയാണ് കാണുന്നത്. രോഗത്തെ നേരിടാനുള്ള ആദ്യപടി പ്രസവവും ഗര്‍ഭധാരണവും തല്‍ക്കാലത്തേക്ക് മാറ്റിവെക്കുകയാണ്. ഇത്തരമൊരു നടപടി ലാറ്റിനമേരിക്കന്‍ രാ്ജ്യമായ എല്‍സാല്‍വദോര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. രണ്ടുവര്‍ഷത്തേക്ക്് പ്രസവം മാറ്റിവെക്കാനാണ് സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടത്.
2014ല്‍ പശ്ചിമ ആഫ്രിക്കയില്‍ ഇബോള ബാധയെത്തുടര്‍ന്ന് ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിരുന്നു. നിലവില്‍ 20 ലേറെ രാജ്യങ്ങളില്‍ വൈറസ് ഉണ്ടെന്നാണ് അമേരിക്കയിലെ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നത്.
zikha

സികാ വൈറസ് മൂലം ബ്രസീലില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
വൈറസ് ബാധയേറ്റ ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് തലയോട്ടി ചെറുതായിപ്പോവുകയാണ് ചെയ്യുക. എഴുപത് വര്‍ഷം മുന്‍പ് ആഫ്രിക്കയിലെ കുരങ്ങുകളിലാണ് വൈറസ് ആദ്യമായി റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
Next Story

RELATED STORIES

Share it