സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസ്: തസ്‌ലീമിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ബാംഗ്‌ളൂര്‍ സ്‌ഫോടനക്കേസിലെ പ്രതി തടിയന്റവിട നസീറിന്റെ ഇ-മെയില്‍ സന്ദേശങ്ങളും എഴുത്തുകളും കൈമാറി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസിലെ  മൂന്നാം പ്രതി കണ്ണൂര്‍ ആസാദ് റോഡ് കുനികണ്ടി വീട്ടില്‍ കെ കെ തസ്‌ലീം (37) സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസിലെ രണ്ടാം പ്രതി ഷഹനാസും മൂന്നാം പ്രതി തസ്‌ലീമും ചേര്‍ന്ന് രാജ്യദ്രോഹക്കുറ്റകൃത്യങ്ങള്‍ക്കായി ഇ-മെയിലിലൂടെയുള്ള സന്ദേശങ്ങളും മൊബൈല്‍ഫോണ്‍, സിംകാര്‍ഡ് എന്നിവയിലുള്ള രഹസ്യവിവരങ്ങളും വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്തുകയും മൊഴി മാറ്റി പറയേണ്ട കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തുവെന്നാണ് പോലിസ് പറയുന്നത്. തീവ്രവാദം തടയുന്നതിനായുള്ള ശ്രമങ്ങളെ നിസ്സാരമായി കാണാനാവില്ലെന്നും ആഭ്യന്തര സുരക്ഷയെ ബാധിക്കുന്നതിനാലും പ്രതികള്‍ തീവ്രവാദ സംഘടനയെ സഹായിച്ചുവെന്നതിന് കുടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നതിനാലും ജാമ്യം നല്‍കാനാവില്ലെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി  എന്‍ നാരായണ പിഷാരടി വിധിയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it