സര്‍വകലാശാല ശിക്ഷ പ്രഖ്യാപിച്ചു; കനയ്യക്ക് പിഴ, ഉമറിന് സസ്പെന്ഷന്
BY ajay G.A.G25 April 2016 2:24 PM GMT
X
ajay G.A.G25 April 2016 2:24 PM GMT
ന്യൂഡല്‍ഹി : അഫ്സല് ഗുരു അനുസ്മരണം സംഘടിപ്പിച്ചതിന്റെയും അനുബന്ധസംഭവവികാസങ്ങളുടെയും പേരില്‍ ജെഎന്‍യു വിദ്യാര്‍ഥിയൂണിയന്‍ നേതാവ് കനയ്യ കുമാര്‍, വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബെന്‍ ഭട്ടാചാര്യ, എന്നിവര്‍ക്ക് സര്‍വകലാശാല ശിക്ഷാനടപടികള്‍ പ്രഖ്യാപിച്ചു. കനയ്യയ്ക്ക് 10000 രൂപ പിഴയും ഉമറിന് 20000 രൂപപിഴയും ഒരു സെമസ്റ്റര്‍ സസ്പെന്‍ഷനുമാണ് ശിക്ഷ. അനിര്‍ബെന്‍ ഭട്ടാചാര്യയെ ജൂലൈ 15 വരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 9ന് കാംപസില്‍ നടത്തിയ അഫ്സല് ഗുരു അനുസ്മരണത്തിന്റെ പേരില്‍ ഇവരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാല നിയോഗിച്ച അന്വേഷണ സമിതിയാണ് ശിക്ഷ നിര്‍ദേശിച്ചത്.
[related]ചടങ്ങില്‍ പങ്കെടുത്ത മുജീബ് ഗട്ടു എന്ന കശ്മീരി വ്ിദ്യാര്ഥിയ്ക്ക് 2 സെമസ്റ്റര്‍ സസ്പെന്ഷന് ലഭിച്ചു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT