സര്‍ഫാസി ഇരകള്‍ വീണ്ടും സമരരംഗത്തേക്ക്

കൊച്ചി: സര്‍ഫാസി വായ്പാ തട്ടിപ്പിന് ഇരയായവര്‍ വീണ്ടും സമരത്തിലേക്ക്. ദരിദ്ര ദലിത് കുടും ബങ്ങളെ അവരുടെ കിടപ്പാടങ്ങളില്‍ തുടരാന്‍ അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയാണ് സമരം നടത്തുന്നത്.വായ്പാ തട്ടിപ്പില്‍പ്പെട്ട നിസ്സഹായരായ കുടുംബങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ല എന്ന പ്രഖ്യാപനവുമായി 72 മണിക്കൂര്‍ നിരാഹാര സമരമാണ് നടത്തുന്നതെന്ന് സര്‍ഫാസി ബാങ്ക് ജപ്തി വഞ്ചനയ്‌ക്കെതിരായ സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെയ് 2, 3, 4 തിയ്യതികളില്‍ ഹൈക്കോടതി ജങ്ഷനിലാണ് 17 കുടുംബങ്ങള്‍ പങ്കെടുക്കുന്ന നിരാഹാരസമരം. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സമരത്തില്‍ പങ്കെടുക്കും.   മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രകടന പത്രികകളില്‍ സര്‍ഫാസി നിയമത്തിനും കിടപ്പാടം ജപ്തി ചെയ്യുന്നതിനും വിദ്യാഭ്യാസ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാത്തതിനുമെതിരെ നിലപാടെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it