കവിയൂര്‍ പൊന്നമ്മയ്ക്ക് കന്നിവോട്ട്
BY Sumeera SMR6 Nov 2015 2:55 AM GMT
Sumeera SMR6 Nov 2015 2:55 AM GMT
കൊച്ചി: സപ്തതിയുടെ നിറവില്‍ ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മ തന്റെ കന്നിവോട്ട് രേഖപ്പെടുത്തി. ആലുവ കരുമാലൂരിലെ സ്കൂളില്‍ ഇന്നലെ രണ്ടോടെയാണു മലയാള ചലച്ചിത്ര ലോകത്തെ അമ്മയെന്നറിയപ്പെടുന്ന കവിയൂര്‍ പൊന്നമ്മയുടെ ചൂണ്ടുവിരലില്‍ ആദ്യമായി ജനാധിപത്യ അവകാശം വിനിയോഗിച്ചതിന്റെ മഷിപുരണ്ടത്. വോട്ടുചെയ്യാനായതില് തനിക്കു വളരെയേറെ സന്തോഷമുണ്ടെന്ന് കവിയൂര്‍ പൊന്നമ്മ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
തിരക്കുകാരണമായിരുന്നു ഇത്രയും നാളും വോട്ടുചെയ്യാതിരുന്നത്. പലപ്പോഴും ചെന്നൈയിലായിരുന്നു. ആദ്യമായി വോട്ട് ചെയ്തപ്പോള്‍ ടെന്‍ഷനേക്കാള്‍ ഉപരി സന്തോഷമാണു തോന്നിയത്.
നാടിനും ജനങ്ങള്‍ക്കും നന്മചെയ്യുന്നവര്‍ ജയിക്കണം. താന്‍ വോട്ടുചെയ്തവര്‍ വിജയിക്കണമെന്നാണു തന്റെ ആഗ്രഹം. ഇതിനായി പ്രാര്‍ഥിക്കും. സ്ത്രീകള്‍ കൂടുതലായി പൊതുപ്രവര്‍ത്തനരംഗത്തേക്കു വരണമെന്നാണ് ആഗ്രഹം. അവര്‍ വരട്ടെയെന്നും അതിനായി പ്രാര്‍ഥിക്കുമെന്നും ചോദ്യത്തിനു മറുപടിയായി കവിയൂര്‍ പൊന്നമ്മ പറഞ്ഞു. നടന്മാരായ ദിലീപ്, ലാലു അലക്സ്, ജയസൂര്യ, നടി രമ്യ നമ്പീശന് ഉള്‍പ്പെടെ ചലച്ചിത്രലോകത്തെ നിരവധിപേര്‍ വോട്ടുരേഖപ്പെടുത്തി.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT