ernakulam local

സപര്യ -2015:  മഹാരാജാസ് കോളജ് മുന്നേറുന്നു

തൊടുപുഴ: എംജി സര്‍വകലാശാല കലോല്‍സവം മൂന്നാം ദിനം പിന്നിടുമ്പോള്‍ എറണാകുളം സെന്റ്. തെരാസസ് കോളജിനെ അട്ടിമറിച്ച് എറണാകുളം മഹാരാജാസ് കോളജ് മുന്നിട്ടുനില്‍ക്കുന്നു.
34 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മഹാരാജാസന് 47 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള എറണാകുളം സെന്റ്. തെരേസാസിന് 37 പോയിന്റുണ്ട്. കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ സെന്റ്. തെരാസസിന് പിന്നില്‍ 21 പോയിന്റുമായി തേവര എസ്എച്ചാണ് തൊട്ടുപിന്നിലുള്ളത്. 18 പോയിന്റുമായി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജും ആലുവ യുസി കോളജും തൊട്ടുപിന്നിലുണ്ട്.
കോട്ടയം സിഎംഎസ് കോളജും ആലുവ സെന്റ്. സേവ്യേഴ്‌സ് കോളജ് ഫോര്‍ വുമണും 13 പോയിന്റുമായി ഇവര്‍ക്കു പിന്നിലുണ്ട്. മല്‍സരങ്ങള്‍ ഇന്നലെയും വൈകിയാണ് ആരംഭിച്ചത്. കലോല്‍സവത്തിന്റെ ഗ്ലാമര്‍ ഇനങ്ങളായ നാടോടി നൃത്തം ഗ്രൂപ്പ്, മോഹിനിയാട്ടം, ക്ലാസിക്കല്‍ മ്യൂസിക്ക് തുടങ്ങിയവയാണ ഇന്നത്തെ പ്രധാന മല്‍സരങ്ങള്‍. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് അവധി ദിവസമായ ഇന്നലെ വേദികളില്‍ ജനത്തിരക്ക് അനുഭവപ്പെട്ട് തുടങ്ങി. അദ്യ ദിവസത്തെ താളപ്പിഴകള്‍ ഉണ്ടായെങ്കിലും ഇന്നലെ മുതല്‍ സംഘാടക സമിതി കൂടൂതല്‍ ശ്രദ്ധ വേദികളില്‍ കാണിച്ചു. എങ്കിലും ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനു ആരംഭിക്കേണ്ടിയിരുന്ന മല്‍സരങ്ങള്‍ ഇന്നലെ വൈകീട്ട് 5നുപോലും തുടങ്ങിയില്ല. മറ്റ് ജില്ലകളില്‍നിന്നും ഒരു മല്‍സരത്തിനു മാത്രമായി എത്തിയവര്‍ക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കി. ആദ്യദിവസം മൂന്നര മണിക്കൂര്‍ മല്‍സരങ്ങല്‍ വൈകിയതാണ് ഇത്തരത്തില്‍ മല്‍സരങ്ങള്‍ താമസിക്കാനിടയായത്. പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ കോളജില്‍ നടക്കുന്ന കലോല്‍സവം 14നു സമാപിക്കും.
Next Story

RELATED STORIES

Share it