സഞ്ജയ് ദത്ത് ഫെബ്രുവരി 27ന് ജയില്‍മോചിതനാവും
BY ajay G.A.G7 Jan 2016 6:06 AM GMT
ajay G.A.G7 Jan 2016 6:06 AM GMT
മുംബൈ: 1993ലെ മുംബൈ സ്ഫോടനപരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന് സഞ്ജയ്ദത്ത് ഫെബ്രുവരി 27ന് ജയില്‍മോചിതനാവും. അദ്ദേഹത്തിന്റെ ശിക്ഷ ഇളവുചെയ്യണമെന്ന നിര്‍ദേശത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതിനല്‍കിയിട്ടുണ്ട്.
ആഭ്യന്തരവകുപ്പ് അംഗീകരിച്ചതിനെത്തുടര്‍ന്ന് ജയില്‍ ചട്ടങ്ങള്‍ അനുസരിച്ചാണ് ദത്തിന് ഇളവുനല്കുന്നതെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. ദത്തിനെ വിട്ടയക്കാനുള്ള ഉത്തരവില്‍ മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി രഞ്ജിത്ത് പാട്ടില്‍ ഒപ്പുവച്ചിട്ടുണ്ട്. മുംബൈ സ്ഫോടനത്തിനായി ഇറക്കിയ ആയുധങ്ങളിലൊന്ന് സഞ്ജയ്ദത്തിന്റെ പക്കല്‍ നിന്നു കണ്ടെടുത്തതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരേ കേസെടുത്തത്.
1996ലാണ് ദത്തിനെ ജയിലിലടച്ചത്. 18 മാസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ദത്തിനു ജാമ്യം ലഭിച്ചത്.2013ല്‍ സുപ്രിംകോടതി അദ്ദേഹത്തെ അഞ്ചുവര്‍ഷത്തെ തടവിനു ശിക്ഷിച്ചു. 18 മാസം നേരത്തെ ജയിലില്‍ കഴിഞ്ഞതിനാല്‍ അവശേഷിക്കുന്ന 42 മാസത്തെ ശിക്ഷ ദത്ത് ഇപ്പോള്‍ അനുഭവിച്ചുവരികയാണ്. 2013ല്‍ വീണ്ടും ജയിലില്‍ അടയ്ക്കപ്പെട്ടതിനുശേഷം നാലുതവണ അദ്ദഹം പരോളിലിറങ്ങിയിട്ടുണ്ട്.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT