സഞ്ജയ് ദത്ത് ജയില്‍മോചിതനായി
BY Sumeera SMR26 Feb 2016 2:35 AM GMT
Sumeera SMR26 Feb 2016 2:35 AM GMT
പൂനെ: 1993ലെ മുംബൈ ബോംബ് സ്ഫോടനപരമ്പരക്കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന് സഞ്ജയ് ദത്ത് യെര്‍വാദ സെന്‍ട്രല്‍ ജയിലില്‍ നിന്നു മോചിതനായി. ഇന്നലെ രാവിലെ 8.45 ഓടെയാണ് ദത്ത് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
ഭാര്യ മാന്യത, സുഹൃത്തും മുന്നഭായി സിനിമയുടെ നിര്‍മാതാവുമായ രാജ്കുമാര് ഹിറാനി തുടങ്ങിയവര്‍ ജയിലിനു പുറത്ത് ദത്തിനെ സ്വീകരിക്കാനെത്തിയിരുന്നു. നല്ലനടപ്പ് പരിഗണിച്ച് 103 ദിവസം നേരത്തെയാണു ദത്തിനെ ജയിലില്‍ നിന്നു മോചിപ്പിച്ചത്. 42 മാസത്തെ ശിക്ഷയാണു ദത്ത് അനുഭവിച്ചത്. കാലാവധിയെത്തുന്നതിനു മുമ്പ് ദത്തിനെ മോചിപ്പിച്ചതിനെതിരേ പ്രതിഷേധവുമായി ഏതാനും ചിലര്‍ ജയിലിന് മുന്നിലെത്തിയിരുന്നു. ജയില്‍ പരിസരത്തുനിന്ന് കാറില്‍ ബന്ധുക്കളോടൊപ്പം പൂനെ വിമാനത്താവളത്തിലെത്തിയ ദത്ത് പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ മുംബൈക്ക് പുറപ്പെട്ടു.
മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ആയുധം സൂക്ഷിച്ച കേസിലാണ് 1993 ഏപ്രില്‍ 19ന് സഞ്ജയ് ദത്തിനെ പോലിസ് അറസ്റ്റ് ചെയ്തത്. ടാഡ കോടതി 2007ല്‍ ആറുവര്‍ഷം തടവുശിക്ഷ വിധിച്ചു. പിന്നീട് സുപ്രിംകോടതി അഞ്ചുവര്‍ഷമായി കുറച്ചു.

Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT