സക്കരിയയുടെ അന്യായ തടവ്: ഫാഷിസ്റ്റ്‌നയം തുടരുന്നു- അജ്‌വ

കൊച്ചി: കേസുകള്‍ കെട്ടിച്ചമച്ച് മുസ്ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും അന്യായമായി തടവിലുക എന്ന ഫാഷിസറ്റ് നയം തുടരുന്നുവെന്നാണ് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനി, പരപ്പനങ്ങാടി സക്കരിയ, ഷമീര്‍ എന്നിവരടക്കമുള്ള നിരപരാധികളുടെ തടവുകള്‍ ബോധ്യപ്പെടുത്തുന്നതെന്ന് അജ്‌വ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പോലിസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സാക്ഷികളുടെ വിചാരണ പൂര്‍ത്തിയാ—യി വിചാരണ കാലയളവിലുള്ള തടവ്ജീവിതം എട്ടുവര്‍ഷം കഴിഞ്ഞിട്ടും സക്കരിയക്ക് ജാമ്യം ലഭിച്ചിട്ടില്ല. കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കുന്നതിനുവേണ്ടി അഡ്വ. ബാലന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ അഭിഭാഷകരെ അജ്‌വ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അജ്‌വ സംസ്ഥാന ജനറല്‍ സെക്രട്ടറി ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it