സംസ്ഥാന സ്കൂള്‍ കായികമേള: ആദ്യ ദിനം കളം പിടിച്ച് എറണാകുളം
BY Sumeera SMR6 Dec 2015 3:06 AM GMT
Sumeera SMR6 Dec 2015 3:06 AM GMT
കോഴിക്കോട്: നിലവിലെ ചാംപ്യന്മാരായ എറണാകുളത്തിന്റെ കുതിപ്പോടെ 57ാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിനു കോഴിക്കോട് ഒളിംപ്യന്‍ റഹ്മാന് സിന്തറ്റിക് ട്രാക്കില്‍ തുടക്കമായി. ആറു സ്വര്‍ണവും ഏഴു വെള്ളിയും മൂന്നു വെങ്കലവുമടക്കം 54 പോയിന്റ് നേടിയാണ് എറണാകുളം ആദ്യദിനം ലീഡ് നേടിയത്. നാലു വീതം സ്വര്‍ണവും വെങ്കലവും അഞ്ചു വെള്ളിയുമായി 39 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും നാലു സ്വര്‍ണവും രണ്ടു വെള്ളിയുമടക്കം 26 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്.
സ്കൂളുകളില്‍ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്മാരായ കോതമംഗലം സെന്റ് ജോര്‍ജിനെ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളി അയല്‍ക്കാരായ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസ് ഒന്നാം സ്ഥാനത്താണ്. നാലു സ്വര്‍ണവും രണ്ടു വീതം വെള്ളിയും വെങ്കലവുമടക്കം 28 പോയിന്റാണ് മാര്‍ ബേസില്‍ സ്വന്തമാക്കിയത്. രണ്ടു സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമടക്കം 15 പോയിന്റുമായി പറളി സ്കൂള്‍ രണ്ടാം സ്ഥാനത്തും ഒരു സ്വര്‍ണവും മൂന്നു വെള്ളിയുമടക്കം 14 പോയിന്റുമായി പാലക്കാട് ജില്ലയിലെ കല്ലടി സ്കൂള്‍ മൂന്നാം സ്ഥാനത്തുമാണ്.
മീറ്റിന്റെ ആദ്യ ദിനമായ ഇന്നലെ ആറു പുതിയ റെക്കോര്‍ഡുകളും പിറന്നു.

Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT