സംസ്ഥാന ശാസ്ത്രസാഹിത്യ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ 2015 ലേക്കുള്ള ശാസ്ത്രസാഹിത്യ അവാര്‍ഡിന് അപേക്ഷകള്‍/നാമനിര്‍ദേശങ്ങള്‍ ക്ഷണിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവല്‍ക്കരിക്കുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തികള്‍ക്കാണു പുരസ്‌കാരം. 2015ല്‍ പ്രസിദ്ധീകരിച്ചതും ജനങ്ങളില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ സഹായകമായതും അന്വേഷണാത്മകമായതുമായ രചനകളാണു പുരസ്‌കാരത്തിനായി പരിഗണിക്കുക. ബാലശാസ്ത്ര സാഹിത്യം, ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം, ജനപ്രിയ ശാസ്ത്രസാഹിത്യം, ശാസ്ത്ര പത്രപ്രവര്‍ത്തനം, ശാസ്ത്രഗ്രന്ഥ വിവര്‍ത്തനം (മലയാളം) എന്നീ അഞ്ചു വിഭാഗങ്ങളിലാണ് അവാര്‍ഡ്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷാഫോറവും നിബന്ധനകളും  www.kscste.kerala.gov.in എന്ന സൈറ്റില്‍ ലഭിക്കും. നിര്‍ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ സാഹിത്യസൃഷ്ടികളുടെ മൂന്ന് പകര്‍പ്പുകള്‍, ബയോഡാറ്റ, ശാസ്ത്ര സാഹിത്യരംഗത്ത് നല്‍കിയിട്ടുള്ള സംഭാവനകളുടെ രേഖകളുടെ ശരി പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ശാസ്ത്രഭവന്‍, പട്ടം, തിരുവനന്തപുരം -695004 വിലാസത്തില്‍ സമര്‍പ്പിക്കണം.
Next Story

RELATED STORIES

Share it