സംവരണം: പട്ടേല്‍ യുവാവ് ആത്മഹത്യ ചെയ്തു

രാജ്‌കോട്ട്: പട്ടേല്‍ സമുദായത്തിന് സംവരണം വേണമെന്നാവശ്യപ്പെട്ട് യുവാവ് വിഷംകഴിച്ച് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ ദോറാജി ജില്ലയില്‍ ഒരു ഗസ്റ്റ് ഹൗസിലെ വാടകമുറിയിലാണ് പ്രകാശ് ഷാനി (36) ആത്മഹത്യചെയ്തതെന്ന് പോലിസ് പറഞ്ഞു. പട്ടേല്‍ സമുദായത്തിന്റെ സംവരണത്തിനു വേണ്ടിയാണ് ജീവന്‍ നല്‍കുന്നതെന്നു യുവാവിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മോട്ടിപാനേലി ഗ്രാമവാസിയാണ് കര്‍ഷകനായ യുവാവ്.
Next Story

RELATED STORIES

Share it