സംഘ മേധാവികള്‍ മാംസാഹാരികളായിരുന്നു;സത്യം പറഞ്ഞ ലേഖകന്റെ പംക്തിക്ക് വിലക്ക്

സ്വന്തം പ്രതിനിധി

മുംബൈ: മാംസാഹാരം കഴിക്കുന്നതില്‍ എന്താണ് തെറ്റ്. അതില്‍ ഹിന്ദുവിരുദ്ധത ഒന്നുമില്ല. ആര്‍എസ്എസ് നേതാക്കളുടെ ആഹാര രീതികളെക്കുറിച്ച് ദിനപത്രത്തോട് സംസാരിച്ച ദിലീപ് ദേവ്ധറിന്റെ ഒന്നര ദശകത്തിലേറെയായി തുടരുന്ന പംക്തിക്ക് നിരോധനം. ആര്‍എസ്എസിനുവേണ്ടി  42 കൃതികള്‍ രചിച്ച ഗവേഷകനും ചരിത്രകാരനുമാണ് ദിലീപ് ദേവ്ധര്‍. പതിനാറ് വര്‍ഷമായി ആര്‍എസ്എസ് ദിനപത്രം തരുണ്‍ ഭാരതില്‍  കൈകാര്യംചെയ്തിരുന്ന സ്ഥിരം പംക്തിക്കാണ് അപ്രതീക്ഷിതമായി വിലക്ക് വന്നത്. മാംസാഹാരം കഴിക്കുന്നത് ഹിന്ദു വിരുദ്ധ പ്രവൃത്തിയാണെന്ന് ആര്‍എസ്എസ് പത്രം പാഞ്ചജന്യയില്‍ ലേഖനം പ്രസിദ്ധീകരിച്ചു.

ഈ കാമ്പയിനെ ശക്തമായി എതിര്‍ത്ത ദിലീപ് ദേവ്ധര്‍ നിരവധി ആര്‍എസ്എസ് മേധാവികള്‍ മാംസാഹാരികളായിരുന്നുവെന്ന സത്യമാണ് പുറംലോകത്തെ അറിയിച്ചത്. ഹിന്ദുമത വിശ്വാസികള്‍ മാംസാഹാരം കഴിക്കില്ലെന്ന വിവാദം ഉച്ചിയില്‍ നില്‍ക്കവേ ജൂലൈ 22നായിരുന്നു വെളിപ്പെടുത്തല്‍. മോഹന്‍ ഭാഗവത് 2009ല്‍ ആര്‍എസ്എസ് സര്‍സംഘ് ചാലക് ആയി ചുമതലയേല്‍ക്കുന്നത് വരെ മാംസാഹാരം കഴിച്ചിരുന്നു. ആര്‍എസ്എസ് മേധാവിയാകുന്നത് വരെ ബാലാ സാഹേബ് ദേവരസ് പരസ്യമായി കോഴിമാംസവും ആട് മാംസവും കഴിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഏറെ ആര്‍എസ്എസ് പ്രചാരകരും മാംസാഹാരം കഴിക്കാറുണ്ട്.

അതില്‍ ഹിന്ദു വിരുദ്ധത ഒന്നുംതന്നെയില്ല. ഇക്കണോമിക് ടൈംസ് പത്രത്തോട് അദ്ദേഹം തുറന്നുപറഞ്ഞു.  ആര്‍എസ്എസിന്റെ ഇരട്ടമുഖത്തിന് എതിരാണ് ഞാന്‍. ഞാന്‍ വിമര്‍ശിക്കുന്നു. പക്ഷേ, എന്റെ വിമര്‍ശനം രചനാത്മകമാണ്. വെജ്, നോണ്‍ വെജ് പ്രശ്‌നം ആര്‍എസ്എസിന്റെ പേര് മോശമാക്കുകയാണ്. ആര്‍എസ്എസ് മാംസത്തിനെതിരല്ലെന്നും ഉന്നത സംഘനേതാക്കള്‍ വരെ മാംസം കഴിച്ചവരാണെന്നും വ്യക്തമാക്കിയത് അതിനാലാണ്. ഉന്നതരായ സംഘ നേതാക്കള്‍ എന്നെ അഭിനന്ദിച്ചു. എന്നാല്‍, കാര്യം ശരിയായി മനസ്സിലാക്കാത്ത ചിലര്‍ അമ്പരന്നു. അവരാണ് എന്റെ പംക്തിക്ക് നിരോധം ഏര്‍പ്പെടുത്തിയത്.

ദേവ്ധര്‍ വ്യക്തമാക്കുന്നു.പശ്ചിമ മേഖലാ ആര്‍എസ്എസ് മേധാവി രവീന്ദ്ര ജെയിനാണ് പത്രത്തില്‍നിന്നും ദിലീപ് ദേവ്ധറിന്റെ ഉദ്ധരണികള്‍ നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് യോഗത്തിന്റെ ശ്രദ്ധയില്‍ പ്പെടുത്തിയത്. നേതാക്കളുടെ വ്യക്തിപരമായ ഭക്ഷ്യ മുന്‍ഗണനകള്‍ പരസ്യപ്പടുത്തിയതിനും പാഞ്ചജന്യയെ വിമര്‍ശിച്ചതിനും അദ്ദേഹം വിമര്‍ശിക്കപ്പെട്ടു. യോഗത്തിന് ശേഷമാണ് തരുണ്‍ ഭാരതിലെ ദേവ്ധറിന്റെ പംക്തി നിര്‍ത്താനുള്ള തീരുമാനമുണ്ടായത്. എന്നാല്‍, പംക്തി നിര്‍ത്തിയതില്‍ ആര്‍.എസ്.എസിന്റെ ഇടപെടല്‍ ഇല്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്. പംക്തി നിര്‍ത്തിവയ്ക്കുന്നതായി സ്ഥിരീകരിച്ച തരുണ്‍ ഭാരത് നാഗ്പൂര്‍ എഡിഷ ന്‍ പത്രാധിപര്‍  അതിന് സംഘത്തി ല്‍ നിന്നും ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു.
Next Story

RELATED STORIES

Share it