thrissur local

സംഘപരിവാര്‍ ബന്ധം: കയ്പമംഗലത്ത് എസ്എന്‍ഡിപിയില്‍ പൊട്ടിത്തെറി

കയ്പമംഗലം: തിരഞ്ഞെടുപ്പില്‍ സംഘപരിവാറുമായി കൂട്ടുകെട്ടുണ്ടാക്കിയ എസ് എ ന്‍ ഡിപി തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അഭ്യന്തര കലാപത്തിലേക്ക്. വിവിധ രാഷ്ട്രീയ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങളെ പരിഗണിക്കാതെ സംഘടനയെ മൊത്തം വര്‍ഗീയ ശക്തികളുടെ ആലയില്‍ കെട്ടിയതാണ് സംഘടന തന്നെ ഇല്ലാതാകുന്ന വിധത്തില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്ന തരത്തിലേക്ക് എത്തിയിരിക്കുന്നത്.
നാട്ടിക യൂണിയന്‍ ഭാരവാഹികള്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ ചൊല്ലി ബുധനാഴ്ച കയ്പമംഗലത്തെ പ്രധാന ശാഖയുടെ ഭാരവാഹികള്‍ രാജിവെച്ചു. എസ് എ ന്‍ ഡിപി കയ്പമംഗലം 3077 ശാഖയുടെ ഭാരവാഹികളായ സുരേഷ് കൊച്ചുവീട്ടില്‍(വൈസ് പ്രസിഡണ്ട്), സന്തോഷ് വടക്കേടത്ത്(ശാഖാ സെക്രട്ടറി), ശൈലജ സുബ്രഹ്മണ്യന്‍(വനിതാ സംഘം പ്രസിഡണ്ട്), വിമല സുരേഷ്(വനിതാ സംഘം സെക്രട്ടറി) എന്നിവരാണ് രാജിവെച്ചത്.
സുരേഷും സന്തോഷും കയ്പമംഗലം പഞ്ചായത്തിലെ കോണ്‍ഗ്രെസ് സ്ഥാനാര്‍ഥികളായിരുന്നു. ശാഖാ ഭാരവാഹികള്‍ ആയിരുന്നിട്ടും ഇവര്‍ മത്സരിച്ച വാര്‍ഡുകളില്‍ യൂണിയന്റെ പിന്തുണ ബിജെപി സ്ഥാനാര്‍ഥികള്‍ക്കായിരുന്നു. സുരേഷ് തിരഞ്ഞെടുപ്പില്‍ നേരിയ വോട്ടിന് വിജയിച്ചെങ്കിലും സന്തോഷ് വലിയ മാര്‍ജിനില്‍ പരാജയപ്പെട്ടിരുന്നു.
എസ് എ ന്‍ ഡിപി ശക്തി കേന്ദ്രമായ മൂന്നാം വാര്‍ഡില്‍ സുരേഷിനെതിരെ മത്സരിച്ച ബി. ജെ.പി സ്ഥാനാര്‍ഥി ജിനന്‍ 283 വോട്ടും സന്തോഷ് മത്സരിച്ച പതിനേഴാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി മണികണ്ട ന്‍ 252 വോട്ടും നേടിയിരുന്നു. ആത്മാഭിമാനമുള്ള ശ്രീ നാരായണീയരുടെ മനസ്സുകളെ മുറിവേല്പ്പിച്ച് യൂണിയന്‍ ഭാരവാഹികള്‍ നടത്തിയ ഏകാധിപത്യ പരവും ബുദ്ധിശൂന്യവുമായ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി വെക്കുന്നതെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു.
Next Story

RELATED STORIES

Share it