Alappuzha local

സംഗീതസാന്ദ്രമായി ഓഫിസേഴ്‌സ് മാര്‍ച്ച്

വടുതല: ബാന്‍ഡ് മേളം തീര്‍ത്ത സംഗീത സാന്ദ്രമായ അന്തരീക്ഷത്തില്‍ ഒരേ മെയ്യും മനസ്സും ചലിപ്പിച്ച് ഓഫിസേഴ്‌സ് മാര്‍ച്ച് ജനങ്ങളുടെ മനംകവര്‍ന്നു. ബാന്‍ഡ് മേളങ്ങള്‍ക്ക് മുമ്പിലായി നടന്നുനീങ്ങിയ ഓഫിസേഴ്‌സ് മാര്‍ച്ച് സൈനിക അച്ചടക്കത്തെ ഓര്‍മിപ്പിക്കുന്നതായി.
സമ്മേളന വേദിയായ ശഹീദ് ടിപ്പു സുല്‍ത്താന്‍ നഗറില്‍ സമാപിച്ചപ്പോള്‍ ഓഫിസേഴ്‌സ് കേഡറ്റുകളുടെ പ്രത്യേക പ്രകടനം അരങ്ങേറി. ലീഡര്‍ അന്‍ഷാദിന്റെ നേതൃത്വത്തിലായിരുന്നു യൂനിറ്റി മാര്‍ച്ച് നടന്നത്. തുടര്‍ന്ന് നടന്ന ബാന്‍ഡ് മേളത്തിന്റെ പ്രകടനം വേദിയെ സംഗീതമയമാക്കി. തുടര്‍ന്ന് സാരെ ജഹാംസെ അച്ചാ.. എന്ന ദേശഭക്തി ഗാനം സദസ്സൊന്നടങ്കം എഴുന്നേറ്റ് നിന്ന് ഏറ്റുവാങ്ങി.
Next Story

RELATED STORIES

Share it