Second edit

ഷേക്‌സ്പിയര്‍ ചരമവാര്‍ഷികം

വില്യം ഷേക്‌സ്പിയറിനോളം ആഗോള ഖ്യാതിയാര്‍ജിച്ച വേറെയൊരു നാടകകൃത്തില്ല. 2016 അദ്ദേഹത്തിന്റെ 400ാം ചരമവര്‍ഷമാണ്. 1564ല്‍ സ്ട്രാറ്റ്‌ഫോര്‍ഡ് ഓണ്‍ അവണിലെ വാര്‍വിക്‌ഷെയര്‍ മാര്‍ക്കറ്റ് ടൗണില്‍ ജനിച്ച വില്യം ഷേക്‌സ്പിയര്‍ 1616ല്‍ അവിടെത്തന്നെയാണു മരിച്ചതും. വിശ്വപ്രശസ്ത നാടകക്കാരന്റെ 400ാം വാര്‍ഷികം സാഘോഷം കൊണ്ടാടാനുള്ള ഒരുക്കത്തിലാണ് അവണിലെ ജനങ്ങള്‍. ആഗോളതലത്തിലാണ് 400ാം ചരമവാര്‍ഷികം കൊണ്ടാടുന്നത്. നാടകാവതരണങ്ങളും ചര്‍ച്ചകളുമെല്ലാം ലോകതലസ്ഥാനങ്ങളില്‍ പൊടിപൊടിക്കും.
എന്നാല്‍, ഈ ആഘോഷങ്ങള്‍ക്കിടയിലും ഒരു തര്‍ക്കം നിലവിലുണ്ട്. ഷേക്‌സ്പിയര്‍ തികച്ചും ഒരു ലണ്ടന്‍കാരന്‍ ആയിരുന്നുവെന്നാണ് ഒരുകൂട്ടര്‍ പറയുന്നതും ഒരുപാടുപേര്‍ വിശ്വസിക്കുന്നതും. സ്ട്രാറ്റ്‌ഫോര്‍ഡ് ഓണ്‍ അവണില്‍ ജനിെച്ചങ്കിലും ഭാഗ്യംതേടി ലണ്ടനിലെത്തുകയും അവിടെ നാടകക്കാരനെന്ന നിലയില്‍ ജീവിതം കരുപ്പിടിപ്പിക്കുകയുമായിരുന്നു അദ്ദേഹം എന്നാണ് അവരുടെ വാദം. ജീവിതാന്ത്യത്തില്‍ നാട്ടിലേക്ക് അദ്ദേഹം തിരിച്ചുപോയി എന്നതൊക്കെ ശരിതന്നെ. എങ്കിലും ലണ്ടനായിരുന്നു ഷേക്‌സ്പിയറുടെ തട്ടകമെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. ജന്മഗ്രാമത്തോട് അദ്ദേഹം മുഖംതിരിച്ചുനില്‍ക്കുകയായിരുന്നത്രെ. പക്ഷേ, അവണ്‍ നിവാസികള്‍ ഇതു സമ്മതിക്കുന്നില്ല. നാട്ടില്‍ അദ്ദേഹം സ്ഥലം വാങ്ങി, ഗ്രന്ഥാലയം സ്ഥാപിച്ചു എന്നൊക്കെയാണ് അവരുടെ മറുവാദം.
Next Story

RELATED STORIES

Share it