Cricket

ഷാമിക്ക് വീണ്ടും പരിക്ക്; ഓസീസ് പര്യടനത്തില്‍ നിന്ന് പുറത്ത്

ഷാമിക്ക് വീണ്ടും പരിക്ക്;  ഓസീസ് പര്യടനത്തില്‍ നിന്ന് പുറത്ത്
X
shami

സിഡ്‌നി:ആസ്‌ത്രേലിയക്കെതിരായ ക്രിക്കറ്റ് പരമ്പരയില്‍ കളിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷാമി പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്ത്. പരിശീലന സെഷനിലാണ് ഷാമിക്ക് പരിക്കേറ്റത്.

ഇടത് തുടയില്‍ പേശി വലിവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരം പരമ്പരയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഷാമിക്ക് പകരം ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്കു വേണ്ടി കളിക്കും.
ഷാമി പരമ്പരയില്‍ തുടര്‍ന്ന് കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. മൂന്നാഴ്ചയോളം താരത്തിന് വിശ്രമം ആവശ്യമാണെന്നും ബോര്‍്ഡ് അറിയിച്ചു. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഷാമി ആ സമയത്ത് ഏറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്ര ക്രിയക്ക് വിധേയനായിരുന്നു. തുടര്‍ന്ന് താരം ഒരു വര്‍ഷത്തോളം വിശ്രമത്തിലായിരുന്നു.
Next Story

RELATED STORIES

Share it