ഷാനവാസ് പോങ്ങനാടിന് ആത്മായനങ്ങളുടെ ഖസാക്ക് അവാര്‍ഡ്

തിരുവനന്തപുരം: എം കെ ഹരികുമാറിന്റെ ആത്മായനങ്ങളുടെ ഖസാക്ക് എന്ന നിരൂപണ കൃതിയുടെ പേരിലുള്ള 21ാമത് അവാര്‍ഡിന് ഷാനവാസ് പോങ്ങനാടിന്റെ 'മഷി ചരിഞ്ഞ ആകാശം' (ഓര്‍മ) അര്‍ഹമായി. ശില്‍പവും രവീന്ദ്രനാഥ ടാഗൂര്‍ വരച്ച ചിത്രവും ഫലകവും മുഖചിത്ര ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ഈമാസം 21ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ ഷാനവാസിന് അവാര്‍ഡ് സമര്‍പ്പിക്കും. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് ആദ്യവിമര്‍ശന ഗ്രന്ഥമാണ് ആത്മായനങ്ങളുടെ ഖസാക്ക്. 1984ലാണ് കൃതി പ്രസിദ്ധീകരിച്ചത്.
1995 മുതലാണ് കൊച്ചിയില്‍നിന്ന് സുഹൃദ്‌സംഘത്തിന്റെ നേതൃത്വത്തില്‍ അവാര്‍ഡ് നല്‍കാന്‍ തുടങ്ങിയത്. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷാനവാസ് കിളിമാനൂരിനടുത്ത് പോങ്ങനാട് സ്വദേശിയാണ്. ഇപ്പോള്‍ തിരുവനന്തപുരത്ത് സ്ഥിരതാമസം.
മഷി ചരിഞ്ഞ ആകാശത്തിന് 2013ലെ ഗീതാഞ്ജലി പ്രൈസ് ലഭിച്ചിട്ടുണ്ട്. രാകേഷ്‌നാഥ് (കഥകള്‍), അവ്യയാനന്ദ സ്വാമി (ചിന്ത), സി പി ചന്ദ്രന്‍ (കവിത) എന്നിവര്‍ക്കാണ് മറ്റ് അവാര്‍ഡുകള്‍.
Next Story

RELATED STORIES

Share it