kozhikode local

ഷാജിയുടെ ആത്മഹത്യ: അന്വേഷണം ഇഴയുന്നതായി ആരോപണം

കോഴിക്കോട്: നടക്കാവ് പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ എപി ഷാജി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെ' അന്വേഷണം മന്ദഗതിയിലാക്കാന്‍ ശ്രമം. ഷാജിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ചും, സസ്‌പെന്‍ഷന്‍ നടപടികളിലെ കൃത്യതയെ കുറിച്ചും റിപോര്‍ട്ട് നല്‍കാന്‍ ഉത്തരമേഖലാ എഡിജിപി നിതിന്‍ അഗര്‍വാളിനോട് നിര്‍ദ്ദേശിച്ചിരുന്നു. പെട്ടെന്ന് തന്നെ അന്വേഷണം നടത്തി റിപോര്‍ട്ട് തയ്യാറാക്കുതിനുള്ള ശ്രമങ്ങള്‍ തുടക്കത്തില്‍ നടെന്നങ്കിലും പിന്നീട് മരവിപ്പിക്കുകയായിരുന്നു. ഷാജിയുടെ ആത്മഹത്യയോടെ പോലിസ് സേനയ്ക്കുള്ളില്‍ രൂപപ്പെട്ട' അസ്വാരസ്യങ്ങളാണ് ഇക്കാര്യത്തില്‍ ധൃതിപിടിച്ച് ഒരു തീരുമാനം എടുക്കുതില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരെ പിന്‍തിരിപ്പിച്ചത്. എ ഡിജിപി നിതിന്‍ അഗര്‍വാളിന് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെ' ചുമതലയുള്ളതിനാലാണ് റിപോര്‍ട്ട് വൈകുതെന്നാണ് ഔദ്യോഗിക വിശദീകരണം.
പതിവില്‍ നിന്ന് മാറി, ഉന്നത ഉദ്യോഗസ്ഥരുടെ വിലക്കുകള്‍ അവഗണിച്ച് സേനാംഗങ്ങള്‍ പരസ്യ പ്രതികരണങ്ങളുമായി രംഗത്തു വന്നത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കി. ഇന്നലെ, അറുനൂറിലധികം സേനാംഗങ്ങള്‍ ഷാജിയുടെ കുഴിമാടത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയത് ഉന്നത വൃത്തങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഷാജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുവര്‍ക്കെതിരേ അച്ചടക്ക നടപടി ഉണ്ടാവുമെന്ന് മുറിയിപ്പ് ഉണ്ടായിരുങ്കെിലും ഇത് അവഗണിച്ചാണ് സേനാംഗങ്ങള്‍ പുഷ്പാര്‍ച്ചനയ്ക്ക് എത്തിയത്.
ഇതിനു പുറമെ ഷാജി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കു കത്തുകള്‍ പോലിസ് സ്റ്റേഷനുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഡിഐജിപി വിജയന്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ നിയമ വിരുദ്ധ സമീപനങ്ങള്‍ വിവരിക്കുന്ന കത്തുകള്‍ തപാല്‍ മാര്‍ഗമാണ് സ്റ്റേഷനുകളില്‍ എത്തിയിട്ടുള്ളത്. ഷാജിയുടെ ഫോണില്‍ നിന്ന് ആരോപണ വിധേയമായ ചിത്രം വാട്‌സ് ആപ് ഗ്രൂപ്പിലേക്ക് അയച്ചതിനു ശേഷം നടന്ന അണിയറ സംഭവങ്ങള്‍ ഇതില്‍ അക്കമിട്ട് വിവരിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എളുപ്പം മറുപടി പറഞ്ഞ് ഒഴിയാനാവുന്ന കാര്യങ്ങളല്ല കത്തുകളിലെ പരാമര്‍ശങ്ങള്‍. ഈ സാഹചര്യത്തില്‍, എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ സാഹചര്യം കൂടുതല്‍ വഷളാവുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു. കത്തുകളുടെ ഉറവിടത്തെക്കുറിച്ച് ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡിജിപിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങള്‍ പോലിസിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ച സാഹചര്യത്തില്‍, പുതിയ വിവാദം കൂടി ഉണ്ടാക്കേണ്ട എന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്. ഇന്നലെ ആഭ്യന്തര മന്ത്രി കോഴിക്കോട്ട് ഉണ്ടായിരുന്നിട്ടും, ഷാജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട' റിപോര്‍ട്ടിനെ കുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല. ഷാജിയുടെ വീട് സന്ദര്‍ശിക്കാന്‍ അദ്ദേഹം തയ്യറാവാത്തതും സഹപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Next Story

RELATED STORIES

Share it