ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട് ഓഫ് ലിവിങ് ഫൗണ്ടേഷന് 120 കോടി പിഴ
BY sdq Kappan28 Feb 2016 11:24 AM GMT
X
sdq Kappan28 Feb 2016 11:24 AM GMT
ന്യൂഡല്‍ഹി: യമുനാ നദീ തീരത്ത് പാരസ്ഥിതിക പ്രശ്നങ്ങള്‍ വരുത്തിയതിന് ശ്രിശ്രി രവിശങ്കറിന്റെ ആര്‍ട് ഓഫ് ലിവിങ് ഫൗണ്ടേഷന് 120 കോടി പിഴ. മാര്‍ച്ച 11മുതല്‍ 13വരെ നദീ തീരത്ത് നടക്കാനിരിക്കുന്ന വേള്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റിവലിനായി യമുനയുടെ തീരത്ത് ആയിരം ഏക്കറില്‍ അധികം സ്ഥലമാണ് ഫൗണ്ടേഷന് പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 40 അടി ഉയരത്തിലുള്ള ബഹുനില വേദിയാണ് ഇവിടെ ഒരുക്കുന്നത്. വലിയ പോര്‍ട്ടബിള്‍ കാബിനുകള്‍, ചെറു കുടിലുകള്‍, താല്ക്കാലികമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ എന്നിവയാണ് യമുനാ തീരത്ത് നിര്‍മ്മിക്കുന്നത്.
ഇതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്്നങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാകാന്‍ ചുരുങ്ങിയത് ഒരു വര്‍ഷം എടുക്കുമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ. യമുന ജിയെ അഭിയാന് എന്ന സന്നദ്ധ സംഘടന നല്കിയ പരാതിയെ തുടര്‍ന്ന് ട്രൈബ്യൂണല്‍ നിയോഗിച്ച സമിതിയാണ് ആര്‍ട് ഓഫ് ലിവിങ് ഫൗണ്ടേഷനില്‍ നിന്ന് 100-120 കോടി രൂപ പിഴ ഈടാക്കണമെന്ന് ഹരിത ട്രൈബ്യൂണലിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
അതേസമയം, രാസ ടോയ്ലറ്റുകള് നിര്‍മിക്കും, മലിനജലം നദിയില്‍ ഒഴുകുന്നില്ലെന്ന് ഉറപ്പുവരുത്തും തുടങ്ങി ഡല്‍ഹി വികസന അഥോറിറ്റിയുടെ നിയമങ്ങള്‍ പാലിച്ചാണ് തങ്ങള്‍ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ആര്‍ട് ഓഫ് ലിവിങ് ഡയറക്ടര്‍ ഗൗതം വിഗ് പറഞ്ഞു.
[related]
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT