kozhikode local

ശ്രദ്ധേയമായി കരകൗശല-കൈത്തറിമേള

കോഴിക്കോട്: കേരളത്തിലെയും അയല്‍സംസ്ഥാനങ്ങളിലെയും അമ്പതില്‍പരം കരകൗശല-കൈത്തറി കലാകാന്മാരുടെ ഉല്‍പ്പന്നങ്ങളുമായി കരകൗശല-കൈത്തറി-ആഭരണമേള പ്രദര്‍ശനം ആരംഭിച്ചു. ഈട്ടിയിലും തേക്കിലും തീര്‍ത്ത ശില്‍പ്പങ്ങള്‍, ചിരട്ട, മുള എന്നിവയില്‍ തീര്‍ത്ത കരകൗശല ഉല്‍പ്പന്നങ്ങള്‍ ആറന്മുള കണ്ണാടി, കുട്ടികളുടെ കളിക്കോപ്പുകള്‍, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, രാജസ്ഥാന്‍ ബെഡ്ഷീറ്റുകള്‍, കോട്ടണ്‍സാരികള്‍, ലേഡീസ് ടോപ്പുകള്‍, തിരിപ്പൂര്‍ ഗാര്‍മെന്റ്‌സ്, ഖാദിഷര്‍ട്ടുകള്‍, കുര്‍ത്ത പൈജാമ, ലെദര്‍ ബാഗുകള്‍, സ്റ്റോണ്‍ഡീഡ്‌സ് ജ്വല്ലറി, തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് മേളയിലുള്ളത്. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നു്ള്ള ആഭരങ്ങള്‍ക്ക് 60 രൂപമുതലാണ് വില ആരംഭിക്കുന്നത്. ബീഹാറില്‍ നിന്നുള്ള ചുരിദാര്‍ മെറ്റീരിയലുകള്‍ക്ക് 900 രൂപയും പോണ്ടിച്ചേരിയില്‍ നിന്നുള്ള പാവകള്‍ക്ക് 160 രൂപമുതല്‍ 560 രൂപവരെയാണ് വില.
എലത്തൂര്‍ സ്വദേശി ബിദുലയുടെ കളിമണ്ണില്‍ തീര്‍ത്ത കരകൗശല വസ്തുക്കളും മേളയെ സജീവമാക്കുന്നു. 100 രൂപമുതല്‍ 600രൂപവരെയാണ് വില. കരകൗശല കൈത്തറി കലാകാരന്മാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇടനിലകാരില്ലാതെ നേരിട്ട് വിപണനം ചെയ്യുന്നതിനുള്ള വേദിയൊരുക്കുകയാണ് മേള.
കേരള സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്റെ കോഴിക്കോട് ശാഖയായ കൈരളി ആര്‍ട് ആന്റ് ക്രാഫ്റ്റ്, കേന്ദ്രവസ്ത്രമന്ത്രാലയം എന്നിവരുടെ സഹകരണത്തോടെയാണ് വിഷുഫെയര്‍ 2016 മേള സംഘടിപ്പിക്കുന്നത്. കോഴിക്കോട് കോംട്രസ്റ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന മേള ഈ മാസം 24വരെ നീണ്ടുനില്‍ക്കും.
രാവിലെ പത്തുമുതല്‍ വൈകീട്ട് എട്ടുവരെയാണ് സമയം. ഞായറാഴ്ചയും മേള ഉണ്ടായിരിക്കും.
Next Story

RELATED STORIES

Share it