ശുഭചിന്തകളുടെ വേലിയേറ്റമെന്ന് പ്രധാനമന്ത്രി

കൊച്ചി: രാജ്യത്ത് വലിയ പ്രതീക്ഷകളുടെയും ശുഭചിന്തകളുടെയും വേലിയേറ്റമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സാമ്പത്തിക ശക്തിയായി രാജ്യം മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്ത് വിമാനവാഹിനിക്കപ്പലില്‍ നടന്ന വ്യോമ, നാവിക, കരസേന തലവന്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദത്തെയും തെറ്റായ പരിഷ്‌കരണവാദത്തെയും നേരിടാന്‍ ലോകം വഴിതേടുമ്പോള്‍ ഇസ്‌ലാമിക ലോകമുള്‍പ്പെടെ എല്ലാ മേഖലയിലുമുള്ള രാജ്യങ്ങളും ഇന്ത്യയുടെ സഹകരണം തേടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതാദ്യമായാണ് വിമാനവാഹിനിക്കപ്പലില്‍ മൂന്ന് സേനാ തലവന്‍മാരുടെ യോഗം ചേരുന്നത്.
കൊച്ചിയില്‍ ഐഎന്‍എസ് ഗരുഡയില്‍ മൂന്നു സേനയുടെയും ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചശേഷമാണ് പ്രധാനമന്ത്രി ഐഎന്‍എസ് വിക്രമാദിത്യയില്‍ എത്തിയത്. മൂന്നു സേനയുടെയും തലവന്മാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. കമാന്‍ഡര്‍മാരുമായുള്ള കൂടിക്കാഴ്ചയെത്തുടര്‍ന്ന് സമുദ്രോപരിതലത്തില്‍ നാവിക വ്യോമ സേനകള്‍ നടത്തിയ പരീക്ഷണപ്രകടനങ്ങള്‍ പ്രധാനമന്ത്രി വീക്ഷിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും യോഗത്തില്‍ പങ്കെടുത്തു.
ഐഎന്‍എസ് വിരാട് ഉള്‍പ്പെടെയുള്ള പടക്കപ്പലുകളുടെ സ്റ്റീംപാസ്റ്റും നാവിക കമാന്‍ഡോകളുടെ പ്രകടനവും യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ഫ്‌ളൈപാസ്റ്റും യുദ്ധക്കപ്പലില്‍നിന്നുള്ള മിസൈല്‍ വര്‍ഷവും ഐഎന്‍എസ് വിക്രമാദിത്യയില്‍നിന്ന് നാവിക യുദ്ധവിമാനങ്ങളുടെ ടേക്ക് ഓഫും ലാന്‍ഡിങ്ങും നടന്നു. ഐഎന്‍എസ് വിക്രമാദിത്യയില്‍ ഉണ്ടായിരുന്ന കരസേനാ ഭടന്‍മാരുമായും നാവികരുമായും വ്യോമസേനാംഗങ്ങളുമായും പ്രധാനമന്ത്രി സംസാരിച്ചു. ഡല്‍ഹിക്കു പുറത്ത് ഒരു കേന്ദ്രത്തില്‍ സേനാ തലവന്‍മാരെ കണ്ടുമുട്ടുന്നതില്‍ ഏറെ സന്തോഷം ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it