മഹിര് ഖാന്റെ വിലക്ക്; ശിവസേനയക്കെതിരേ ഷാറൂഖ് ഖാന്
BY swapna en4 Nov 2015 7:21 AM GMT
X
swapna en4 Nov 2015 7:21 AM GMT
മുംബൈ:പാക് അഭിനയേത്രി മഹിര് ഖാന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയ ശിവസേനയ്ക്കെതിരേ ഷാരൂഖ് ഖാന് രംഗത്ത്. മികച്ച അഭിനയേത്രിയായ മഹിറിനെ പോലെയുള്ള കലാകാരികളെ രാജ്യത്ത് പ്രവേശിപ്പിക്കാനനുവദിക്കില്ല എന്ന ശിവസേനയുടെ തീരുമാനം കലയ്ക്ക് ചേര്‍ന്നതല്ലെന്ന് ഷാരൂഖ് ഖാന് പറഞ്ഞു.
മറ്റൊരു രാജ്യത്തു നിന്നും വരുന്ന കലാകാരിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. അവരുടെ ജോലിക്ക് തടസ്സം നില്‍ക്കരുത്. അതിന് സുരക്ഷ നല്‍കണം. എന്റെ സിനിമയിലെ നായികയാണവര്‍. അവരെ വിലക്കുന്നതിനെതിരേ താന്‍ ശക്തമായി പ്രതികരിക്കുന്നു. ജനങ്ങളുടെ സ്നേഹം തന്നോടൊപ്പം ഉണ്ടാവുമെന്നും ജനങ്ങള്‍ക്ക് തന്നെ നന്നായി അറിയാമെന്നും ശിവസേനയുടെ എതിര്‍പ്പിന് കുറിച്ചു താരം മറുപടി പറഞ്ഞു.
പാക് സിനിമാ താരങ്ങളായ ഫവാദ് ഖാനെയും മഹിര് ഖാനെയും വിലക്കുമെന്ന് ശിവസേന നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഷാറൂഖിന്റെ പുതിയ ചിത്രമായ റയീസിലെ നായകിയാണ് മഹിര് ഖാന്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT