Flash News

ശിരോവസ്ത്രം : ഹൈക്കോടതി വിധിക്കെതിരെ സിബിഎസ്ഇ അപ്പീല്‍ നല്‍കി

ശിരോവസ്ത്രം : ഹൈക്കോടതി വിധിക്കെതിരെ സിബിഎസ്ഇ അപ്പീല്‍ നല്‍കി
X
കൊച്ചി:  അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ശിരോവസ്ത്രത്തിനും  കൈമറയ്ക്കുന്നതിനും അനുമതി നല്‍കിയ  ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സിബിഎസ്ഇ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ സമര്‍പിച്ചു. മതപരമായ വിശ്വാസത്തിന്റെ ഭാഗമായുള്ള വസ്ത്രധാരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ത്യശൂര്‍ പാവറട്ടി സ്വദേശിന് അംന ബിന്‍ദ് ബഷീര്‍ നല്‍കിയ ഹരജിയിലെ  ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവിനെതിരെയാണ് സിബിഎസ്ഇയുടെ അപ്പീല്‍. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥിനികളുടെ ശിരോവസ്ത്രം അഴിച്ച് പരിശോധന നടത്താന്‍ അനുമതിയുണ്ടെന്നും അതിനായി മതവികാരത്തെ വ്രണപെടുത്താത്ത രീതിയില്‍ വനിതാ ഇന്‍വിജിലേറ്റര്‍മാരെ ചുമതലപ്പെടുത്തണമെന്നുമുള്ള സിംഗിള്‍ ബഞ്ച് നിര്‍ദേശം നടപ്പാക്കല്‍ അപ്രായോഗികമാണെന്നും ചൂണ്ടികാട്ടിയാണ് അപ്പീല്‍്.
പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായ സാഹചര്യത്തില്‍ വനിതാ ഇന്‍വിജിലേറ്റര്‍മാരെ മുഴുവന്‍ സെന്ററുകളിലും നിയമിക്കുക പ്രായോഗിക ബുദ്ധിമുണ്ടാക്കുന്നതാണ.് മതപരമായ വിശ്വാസം സംരക്ഷിക്കേണ്ടതുണ്ടെങ്കിലും ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വൈകിയ വേളയില്‍ കഴിയില്ല. പരീക്ഷ എഴുതുന്ന ലക്ഷകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ പരിഗണിക്കാതെയാണ് സിംഗിള്‍ ബഞ്ച് ഉത്തരവെന്നും അപ്പീലില്‍ പറയുന്നു.
[related] വസ്ത്രനിയന്ത്രണമേര്‍പ്പെടുത്തിയ എഐപിഎംഇറ്റി യുടെ ബുള്ളറ്റിനില്‍ ആ ഭാഗം ഒഴിവാക്കാനാണ് കോടതി നിര്‍ദേശം. സിംഗിള്‍ ബഞ്ച് ഉത്തരവ് അവ്യക്തവും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. കൂടാതെ  എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാക്കുന്നതുമായ ഉത്തരവാണ് കോടതിയില്‍ നിന്നുണ്ടായത്.  അപ്പീല്‍ ഹരജി നാളെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിക്കും.
മുസ്ലിം സ്ത്രീകള്‍ക്ക് ഇസ്ലാമിക വിശ്വാസപ്രകാരം  മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങള്‍ മറക്കാനും അത് പാലിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും  ഭരണഘടനയുടെ  അനുച്ഛേദം 25(1) പ്രകാരം മതപരമായ ആചാരങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ടെന്നുമായിരുന്നു സിംഗിള്‍ ബഞ്ച്  ഉത്തരവ്.  ഹാഫ് സ്ലീവ് ഷര്‍ട്ട്്, ടീ ഷര്‍ട്ട'് അല്ലെങ്കില്‍ കുര്‍ത്ത. അതോടൊപ്പം പാന്റ്‌സ് അല്ലെങ്കില്‍ സല്‍വാര്‍. ഷൂവോ, ഹാഫ്ഷൂവോ അനുവദിക്കില്ല. സ്ലിപ്പര്‍ മാത്രമേ ധരിക്കാവൂ. ശിരോവസ്ത്രം ധരിക്കുന്നത് തടയണം തുടങ്ങിയ നിര്‍ദേശങ്ങളാണ് സിബിഎസ്ഇക്കുള്ളത്. ഇത് ഭരണഘടനാപരമായി മതസ്വാതന്ത്യത്തിനെതിരാണെന്നും അതിനാല്‍ സിബിഎസ്ഇ സര്‍ക്കുലര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജിക്കാരി കോടതിയെ സമീപിച്ചത്.   മതപരമായ രീതിയില്‍ വസ്ത്രം ധരിക്കുന്നതിന് വിലക്കില്ലെന്നും അത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും സിബിഎസ്ഇ വിശദീകരിച്ചതിന് തൊട്ടുപിന്നാലെയാണ് വിധിക്കെതിരെ അപ്പീല്‍ സമര്‍പിച്ചിരിക്കുന്നത്.

ഹരജിയുടെ പകര്‍പ്പ് :

CBSE
Next Story

RELATED STORIES

Share it