Flash News

ശബരിമല മകരവിളക്കിന് ആന എഴുന്നുള്ളിപ്പ് ഒഴിവാക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ശബരിമലയില്‍ മകരവിളക്കിനോടനുബന്ധിച്ച് ആനയെ എഴുന്നള്ളിക്കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍. ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

അതേസമയം ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തിന് ഒരാനയെ എഴുന്നള്ളിക്കാന്‍ കോടതി അനുമതി നല്‍കി. ഉത്സവത്തിന് ആനകളെ ഉപയോഗിക്കുന്ന കാര്യത്തില്‍ ക്ഷേത്രം തന്ത്രിമാരുടെയും ദേവസ്വം ബോര്‍ഡിന്റേയും  നിലപാടു തേടിയശേഷമാണ് ഡിവിഷന്‍ ബെഞ്ച് തീരുമാനമെടുത്തത്.

[related]ശബരിമല  തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവര്‍ മകരവിളക്കിന് ആനയെ ആവശ്യമില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വാര്‍ഷിക ഉത്സവത്തിന് ആനയെ ഉപയോഗിക്കുന്ന കാര്യത്തില്‍ ഇവര്‍ ഭിന്നാഭിപ്രായമാണ് രേഖപ്പെടുത്തിയത്.
Next Story

RELATED STORIES

Share it