'ശക്തിമാന്‍' മരണത്തിന് കീഴടങ്ങി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരായ പ്രക്ഷോഭത്തിനിടെ ബിജെപി എംഎല്‍എ ഗണേഷ് ജോഷി കാല്‍ തല്ലിയൊടിച്ച അശ്വാരൂഡ സേനയിലെ കുതിര 'ശക്തിമാന്‍' മരണത്തിനു കീഴടങ്ങി. 13 വയസ്സുള്ള കുതിര ഇന്നലെ വൈകീട്ട് 5.30ഓടെ ചത്തതായി ഡെറാഡൂണ്‍ എസ്എസ്പി സദാനന്ദ് ദത്തെ സ്ഥിരീകരിച്ചു. പരിക്കിനെത്തുടര്‍ന്ന് പിന്‍കാല്‍ മുറിച്ചുമാറ്റി കൃത്രിമക്കാല്‍ ഘടിപ്പിച്ചിരുന്നു. പൂര്‍ണ ആരോഗ്യസ്ഥിതിയിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയ്ക്കിടെ അണുബാധ പടര്‍ന്നതാണു മരണത്തിനു കാരണം. കഴിഞ്ഞമാസം 14ന് ബിജെപി നടത്തിയ റാലിക്കിടെയാണ് ശക്തിമാനു ഗുരുതര പരിക്കേറ്റത്. നിയമസഭാ മന്ദിരത്തിനടുത്ത് സമരക്കാരും പോലിസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഗണേഷ് ജോഷി എംഎല്‍എ കുതിരയുടെ കാല്‍ തല്ലിയൊടിക്കുകയായിരുന്നു. സംഭവത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു.
Next Story

RELATED STORIES

Share it