വ്യോമാക്രമണം ആയിരക്കണക്കിനു കുടുംബങ്ങള്‍ ഇദ്‌ലിബ് വിട്ടു

ദമസ്‌കസ്: സിറിയയില്‍ വിമത നിയന്ത്രണത്തിലുള്ള ഇദ്‌ലിബില്‍ സര്‍ക്കാര്‍ അനുകൂല സൈന്യത്തിന്റെ വ്യോമാക്രമണങ്ങളെത്തുടര്‍ന്ന് നിരവധി സിവിലിയന്‍മാര്‍ പലായനം ചെയ്യുന്നതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ആയിരക്കണക്കിനു കുടുംബങ്ങളാണ് ഇദ്‌ലിബില്‍നിന്നു പലായനം ചെയ്തത്.
കഴിഞ്ഞദിവസം ഇദ്‌ലിബില്‍ ആശുപത്രിക്കു സമീപമുണ്ടായ ബോംബ് വര്‍ഷങ്ങളില്‍ മുപ്പതിലധികം സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. റഷ്യന്‍ വിമാനങ്ങളാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന തരത്തില്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇത്തരം വാര്‍ത്തകള്‍ നിഷേധിച്ച റഷ്യ ബോംബാക്രമണങ്ങള്‍ക്കു പിറകില്‍ തങ്ങളുടെ സൈന്യമല്ലെന്ന് അവകാശപ്പെട്ടിരുന്നു.
അതേസമയം റഷ്യയുടെ സിറിയയിലെ സൈനിക കടന്നുകയറ്റങ്ങള്‍ അവസാനിപ്പിക്കുന്നതിനായി ആഗോള സമൂഹത്തിന്റെ സഹായം തേടുന്നതായി തുര്‍ക്കി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ അല്‍ നുസ്‌റ ഫ്രണ്ട് അടക്കമുള്ള വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് പ്രവിശ്യ പിടിച്ചടക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ അനുകൂല സഖ്യസേന വ്യോമാക്രമണങ്ങള്‍ തുടരുന്നത്.
Next Story

RELATED STORIES

Share it