Alappuzha local

വ്യാജ മദ്യം: 566 കേസുകളില്‍ 535 പേരെ അറസ്റ്റ് ചെയ്തു

ആലപ്പുഴ: നാലുമാസത്തിനുള്ളില്‍ ജില്ലയില്‍ 3506 റെയ്ഡുകള്‍ നടത്തുകയും അതില്‍ 566 കേസുകളും രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതില്‍ 595 പേരെ പ്രതികളായി ചേര്‍ക്കുകയും അതില്‍ 535 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
റെയ്ഡില്‍ 1760ലിറ്റര്‍ സ്പിരിറ്റും 61.5 ലിറ്റര്‍ ചാരായവും 650 ലിറ്റര്‍ വിദേശമദ്യവും 4166 ലിറ്റര്‍ കോടയും 8.374 കിലോഗ്രാം കഞ്ചാവും 593.055 ലിറ്റര്‍ അരിഷ്ടവും 72.4 ലിറ്റര്‍ ബിയറും പിടിച്ചെടുത്തതായി അനധികൃത മദ്യത്തിന്റെ ഉല്പാദനവും വിതരണവും തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മറ്റിയുടെ യോഗത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
10073 വാഹന പരിശോധനകള്‍ നടത്തിയതില്‍ വ്യാജ മദ്യം കടത്തുന്നതിന് ഉപയോഗിച്ച 24 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഈ കാലയളവില്‍ കളളുഷാപ്പുകളില്‍ 3701 പരിശോധനകളും വിദേശമദ്യഷാപ്പുകളില്‍ 33 പരിശോധനകളും ബാറുകളില്‍ അഞ്ച് പരിശോധനകളും അരിഷ്ടാസവ ഉല്‍പ്പന കേന്ദ്രങ്ങളില്‍ എട്ട് പരിശോധനകളും നടത്തി. 12000 പാക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു. ജില്ലയില്‍ പൊതു സ്ഥലത്തെ പുകവലിക്കെതിരേ 185 കേസുകള്‍ എടുക്കുകയും 37000 രൂപ പിഴയായി ഈടുക്കുകയും ചെയ്തു.
ക്രിസ്തുമസ് - പുതുവല്‍സര ആഘോഷങ്ങള്‍ പ്രമാണിച്ച് ജില്ലയില്‍ എക്‌സൈസ് വകുപ്പ് അബ്കാരി മേഖലയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ജനുവരി അഞ്ചുവരെ സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കും. ഏതു സമയവും പരിശോധന നടത്തുന്നതിന് രണ്ട് സ്‌ട്രൈക്കിങ് ഫോഴ്‌സും രംഗത്തുണ്ട്.
സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മയക്ക്മരുന്ന്, വ്യാജ മദ്യം എന്നിവയുടെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തില്‍ റെയ്ഡുകള്‍ നടത്താന്‍ യോഗത്തില്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ എട്ടുമുതല്‍ 17 വരെ പ്രായമുള്ള വിദ്യാര്‍ഥികളില്‍ സംശയമുള്ള 388 പേരെ നിരീക്ഷച്ചതില്‍ നിന്ന് 26 ശതമാനം പേര്‍ പാന്‍പരാഗ് ഉപയോഗിക്കുന്നതായും 46 ശതമാനം പേര്‍ പുകവലിക്കുന്നതായും 25 ശതമാനം പേര്‍ മദ്യം ഉപയോഗിക്കുന്നതായും നാലു ശതമാനം പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതുമായി കണ്ടെത്തിയിട്ടുണ്ട്.
നഗരത്തിലെ സ്‌കൂളുകളില്‍ ലഹരിവിരുദ്ധ ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ കൂടുതല്‍ തുക അനുവദിക്കുമെന്ന് യോഗത്തില്‍ സംസാരിച്ച ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു. നഗരത്തിലെ സ്‌കൂളുകളിലെ കുട്ടികളുടെ ഹാജര്‍ നില നഗരസഭയില്‍ 11 മണിക്കുതന്നെ അറിയുന്നതിനുള്ള സംവിധാനം നടപ്പാക്കാന്‍ നടപടികളായി വരുന്നതായി അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it