വോട്ട്പിടിക്കാന്‍ സദ്യകള്‍

ആലുവ: നിയമസഭാ തിരെഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ തിരഞ്ഞെടുപ്പ് സദ്യകളും പൊടിപൊടിക്കുന്നു. പ്രവര്‍ത്തകരുടെ വീര്യം കൂട്ടാനായിട്ടാണ് മുന്നണികള്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സദ്യയൊരുക്കുന്നത്. ചിലയിടങ്ങളില്‍ പായസമടക്കമുള്ള ചോറാണെങ്കില്‍, മറ്റിടങ്ങളില്‍ ചായ സല്‍ക്കാരം മുതല്‍ നാടന്‍ കോഴിക്കറിവരെ റെഡി. പല സദ്യകളിലും മുന്തിയ മദ്യം വിളമ്പുന്നുണ്ട്. കല്യാണസദ്യകളെപ്പോലും വെല്ലുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് സദ്യകള്‍. കളമശ്ശേരി മണ്ഡലമാണ് സദ്യ വിളമ്പലില്‍ ഒന്നാമത്. മന്ത്രി ഇബ്രാഹിംകുഞ്ഞ് മല്‍സരിക്കുന്ന മണ്ഡലത്തില്‍ ഇതിനകം 40ലേറെ സദ്യകള്‍ നടത്തിയതായി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ചിലയിടങ്ങളില്‍ സദ്യയുണ്ണാന്‍ ആളുകള്‍ കുറഞ്ഞതും പ്രശ്‌നമായി. മദ്യപിച്ച് പരസ്പരം കലഹിച്ച സംഭവവും ഉണ്ടായി. ലക്ഷക്കണക്കിന് രൂപയാണ് സദ്യക്കായി ചെലവാക്കുന്നത്.
Next Story

RELATED STORIES

Share it