വൈറ്റ്ഹൗസ് ചുട്ടെരിക്കുമെന്ന് ഐഎസ് ഭീഷണി
BY Sumeera SMR21 Nov 2015 2:16 AM GMT
Sumeera SMR21 Nov 2015 2:16 AM GMT
വാഷിങ്ടണ്‍: വൈറ്റ്ഹൗസ് ചുട്ടെരിക്കുമെന്ന് ഐഎസ് ഭീഷണി. ഐഎസ് പുറത്തുവിട്ട വീഡിയോയിലാണ് ഭീഷണി മുഴക്കുന്നത്. ലോകമാകെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും സംഘം മുന്നറിയിപ്പു നല്കി. സായുധാക്രമണ സാധ്യത കണക്കിലെടുത്ത് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും സുരക്ഷ ശക്തമാക്കി. ഫ്രാന്‍സില്‍ തുടങ്ങിവച്ചത് വൈറ്റ്ഹൗസില്‍ അവസാനിപ്പിക്കും.
വൈറ്റ്ഹൗസിനെ തീകൊണ്ട് കറുപ്പണിയിക്കുമെന്നും വീഡിയോയില്‍ ഐഎസ് ഭടന് ഭീഷണി മുഴക്കുന്നു. ശത്രുവിനെ ബെല്‍റ്റ്, കാര്ബോംബുകളാല് ചുട്ടെരിക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാരിസ് ആക്രമണത്തെ പ്രകീര്‍ത്തിക്കുന്ന വീഡിയോയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്ദ്, യുഎസ് പ്രസിഡന്റ് ഒബാമ എന്നിവരെ വധിക്കുമെന്നും ഭീഷണിയുണ്ട്.
പാരിസില്‍ ഇനിയും ആക്രമണം നടത്തും. ഇറ്റാലിയന്‍ തലസ്ഥാനമായ റോമും ആക്രമിക്കുമെന്നും ബഗ്ദാദിനടുത്ത ഐഎസ് നിയന്ത്രണത്തിലുള്ള ദിജ്ലയില് ചിത്രീകരിച്ച വീഡിയോ വ്യക്തമാക്കുന്നു. ന്യൂയോര്‍ക്കിലും ടൈംസ് സ്ക്വയറിലും ആക്രമണം നടത്തുമെന്ന് മറ്റൊരു വീഡിയോ സന്ദേശത്തില്‍ ഐഎസ് ഭടന് പറയുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്ക, മിലാനിലെ കതീഡ്രലുകള്, ലാ സ്കാലാ ഓപറ ഹൗസ് തുടങ്ങിയിടങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് ഇറ്റലിക്ക് മുന്നറിയിപ്പ് നല്കി.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT