Kottayam Local

വൈദ്യുതി തടസ്സം വ്യാപകം; പ്രതിഷേധം ശക്തമാവുന്നു

ചങ്ങനാശ്ശേരി: ചുട്ടുപൊള്ളുന്ന ചൂടില്‍ ഉപഭോക്താക്കള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഉണ്ടാവുന്ന വൈദ്യുതി തടസ്സത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ഇടവിട്ട് പോകുമായിരുന്ന വൈദ്യുതി ഇപ്പോള്‍ മണിക്കൂറുകളോളം ഇല്ലാതെ വരുന്നതാണ് പ്രതിഷേധത്തിനിടയാക്കിയിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ദിവസം മുഴുവനും നഗരത്തില്‍ വൈദ്യുതി തടസ്സം അനുഭവപ്പെട്ടിരുന്നു. ആശുപതികളിലെ കിടപ്പുരോഗികളെയും കുഞ്ഞുങ്ങളെയുമാണ് ഏറെ ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കംപ്യൂട്ടര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെല്ലാം വൈദ്യുതി മുടക്കം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.
കൂടാതെ പ്രത്യേക ശീതീകരണ സംവിധാനത്തില്‍ മരുന്നുകള്‍സൂക്ഷിക്കാന്‍ പറ്റാതെ മെഡിക്കല്‍ ഷോപ്പുകളും ആശുപത്രി അധികൃതരും ബുദ്ധിമുട്ടുന്നു. വൈദ്യുതി തടസ്സം കച്ചവടസ്ഥാപനങ്ങളെ ഏറെ ബാധിക്കുന്നതായി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
അടിക്കടിയുണ്ടാവുന്ന വൈദ്യുതി മുടക്കത്തിനെതിരേ സമരത്തിനൊരുങ്ങുകയാണ് കച്ചവടക്കാര്‍. അമിത ലോഡ് കാരണമാണ് വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിടുന്നതെന്നും ലോഡ് കൂടുന്നതിനനുസരിച്ച് സ്വമേധയാ ബന്ധം വിച്ഛേദിക്കുന്നതാണെന്നും കെഎസ്ഇബി ജീവനക്കാര്‍ പറയുന്നു. കെഎസ്ടിപി റോഡുപണി കാരണം പോസ്റ്റുകള്‍ മാറ്റിയിടേണ്ടിവരുന്നതും വൈദ്യുതി തടസ്സത്തിനു കാരണമാവുന്നുണ്ട്.
Next Story

RELATED STORIES

Share it