വൈജിപി ബാഡ്്ജ് ധരിച്ച യുഎസ് സൈനികരുടെ ചിത്രം പുറത്ത്
BY midhuna mi.ptk29 May 2016 5:29 AM GMT
midhuna mi.ptk29 May 2016 5:29 AM GMT
അങ്കാറ: സിറിയയില്‍ കുര്‍ദ് സായുധ സംഘടനയായ വൈ ജി പിയുടെ എംബ്ലം ധരിച്ച യുഎസ് ദൗത്യസേനയുടെ ചിത്രം പുറത്തായി. സിറിയയില്‍ ഐഎസ് വിരുദ്ധ സഖ്യസേനയിലെ യുഎസ് കമാന്റര്‍മാര്‍ വൈജിപിയുടെ ബാഡ്ജ് ധരിച്ച ചിത്രമാണ് കഴിഞ്ഞദിവസം എഎഫ്പി പ്രസിദ്ധീകരിച്ചത്. യുഎസ് സൈന്യത്തിന്റെ നടപടി തുര്‍ക്കിയെ പ്രകോപിതരാക്കിയിട്ടുണ്ട്. കുര്‍ദ് സായുധ സംഘത്തെ യുഎസ് പിന്തുണയ്ക്കുന്നതിനെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് ശക്തമായി അപലപിച്ചു. യുഎസിന് ഇരട്ടമുഖമാണെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലൂത് കവുസ്ദഗ്്ലു ആരോപിച്ചു. ഐഎസ് വിരുദ്ധ സഖ്യരാജ്യങ്ങളിലൊരു രാജ്യം വൈജിപിയുടെ ബാഡ്ജ് ഉപയോഗിക്കുന്നതിനെ അംഗീകരിക്കാനാവില്ല. തങ്ങള്‍ ഇതിനോടു പ്രതികരിക്കും. ഇത് യുഎസിന്റെ ഇരട്ടസമീപനവും കാപട്യവുമാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, ചിത്രം വിശ്വാസയോഗ്യമല്ലെന്നും തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും യുഎസ് കേണല്‍ സ്റ്റീവ് വാറന്‍ അറിയിച്ചു.
Next Story
RELATED STORIES
കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു; ...
27 April 2024 2:42 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT