വെടിയുണ്ടകളുമായി യുവതി പിടിയില്‍

നെടുമ്പാശ്ശേരി: രണ്ടു വെടിയുണ്ടകളുമായി വിമാനത്തില്‍ പോവാനെത്തിയ യുവതി പോലിസിന്റെ പിടിയിലായി. ഇന്നലെ എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈ വഴി ഭോപാലിലേക്ക് പോവാനെത്തിയ കോട്ടയം പാമ്പാടി സ്വദിശേനി അഞ്ജുവിന്റെ ഹാന്‍ഡ്ബാഗില്‍നിന്നാണ് എക്‌സ്‌റേ പരിശോധനയിലൂടെ വെടിയുണ്ട കണ്ടെത്തിയത്.
ഭോപാലില്‍ ജോലിചെയ്യുന്ന അഞ്ജുവിന്റെ മകന് ലൈസന്‍സുള്ള തോക്ക് ഉണ്ടെന്നും അറിയാതെ ഹാന്‍ഡ്ബാഗില്‍ വെടിയുണ്ട ഇട്ടതാണെന്നുമാണ് അഞ്ജുവിന്റെ മൊഴി. ലൈസന്‍സുമായി മകന്‍ ഭോപാലില്‍നിന്ന് എത്തുന്നതുവരെ അഞ്ജുവിനെ നെടുമ്പാശ്ശേരി പോലിസ് കസ്റ്റഡിയില്‍ വയ്ക്കും.
Next Story

RELATED STORIES

Share it