വീടുകളിലെ കവര്‍ച്ച; പാക്കിസ്ഥാനി ദമ്പതികളടക്കം 3 പേര് ഷാര്‍ജ പോലീസിന്റെ പിടിയില്‍
BY swapna en21 Jan 2016 5:50 AM GMT
X
swapna en21 Jan 2016 5:50 AM GMT
ഷാര്‍ജ: ഷെയറിങ് അക്കമഡേഷനില്‍ താമസിക്കാന്‍ വന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ കവര്‍ച്ച ചെയ്യുന്ന പാക്കിസ്ഥാനി ദമ്പതികളടക്കം 3 പേര് ഷാര്‍ജ പോലീസിന്റെ പിടിയില്‍. പിടിയിലായ മൂന്നാമത്തെ പ്രതി പാക്കിസ്ഥാനി യുവതിയാണ്. ഷെയറിങ് അക്കമഡേഷനിലേക്ക് ആളെ ആവശ്യമുണ്ടന്ന് കാണിച്ച് വെബ്സൈറ്റിലൂടെ പരസ്യം നല്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് ഈ സംഘം കവര്‍ച്ച നടത്തിയിരുന്നത്. വീട് വാടകക്ക് കൊടുത്ത് കരാര്‍ ഉറപ്പിച്ച വീട്ടുടമയും കുടുംബവും തിരിച്ച് വരുമ്പോള്‍ താമസക്കാരെ കാണാതാവുകയും സ്വര്‍ണ്ണം അടക്കമുള്ള 3 ലക്ഷം ദിര്‍ഹം വിലപിടിപ്പുള്ള സാധനങ്ങള്‍ അപ്രത്യക്ഷമാകുകയും ചെയ്തതിനെ തുടര്‍ന്ന് മറ്റൊരു പാക്കിസ്ഥാനി നല്കിയ പരാതിയെ തുടര്‍ന്ന് ഷാര്‍ജ പോലീസ് പ്രത്യേക അന്യേഷണ സംഘത്തെ തന്നെ നിയോഗിക്കുകയായിരുന്നു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ അന്യേഷണത്തില്‍ പ്രതികള്‍ ദുബയില്‍ താമസിക്കുന്നതായി കണ്ടെത്തുകയും ദുബയ് പോലീസിന്റെ സഹകരണത്തോടെ പ്രതികളെ പിടികൂടുകയുമായിരുന്നു. വെബ്സൈറ്റിലൂടെ ഇത്തരം പരസ്യം നല്കി താമസക്കാരെ തേടുമ്പോള്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പോലീസ് മുന്നറിയിപ്പ് നല്കി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT