kozhikode local

വിസ തട്ടിപ്പ്: പ്രതി അറസ്റ്റില്‍

കോഴിക്കോട്: വിസ തട്ടിപ്പ് കേസിലെ പ്രതി ബാംഗ്ലൂരില്‍ അറസ്റ്റില്‍.മാവൂര്‍ ചെറുവാടി സ്വദേശി പാറമ്മല്‍ വീട്ടില്‍ സലീം പാറമ്മല്‍(32)ആണ് നടക്കാവ് പോലിസിന്റെ പിടിയിലായത്. കമ്പഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് അറസ്റ്റ്. അജ്മാനിലേയ്ക്ക് വിസ നല്‍കാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.വിസ വാഗ്ദാനം ചെയ്ത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് നാല് പേരില്‍ നിന്നായി പണം വാങ്ങിയത്. ഇയാള്‍ ജോലി ചെയ്ത നടക്കാവ് ഇംഗ്ലീഷ് പള്ളി റോഡിലുള്ള ഒരു ടൂര്‍ ആന്റ് ട്രാവല്‍സ് സ്വകാര്യ സ്ഥാപനത്തില്‍ വച്ചാണ് പണം വാങ്ങിയത്. ഉള്ള്യേരി കക്കംഞ്ചേരി കൊളക്കോട് കുഴിയില്‍ പ്രശോഭിന്റെ (28)പരാതിയിലാണ് നടപടിയുണ്ടായത്.
17,500 രൂപയാണ് ഇയാളില്‍ നിന്ന് വാങ്ങിയത്.ഇയാളുടെ തന്നെ സുഹൃത്തുക്കളായ അഖില്‍, വിബിന്‍, വിപിന്‍ലാല്‍ എന്നിവരില്‍ നിന്നായി 1,42,500 രൂപയും സലിം വിസയുടെ പേരില്‍ വാങ്ങിയിരുന്നു. വിവിധ കാലയളവില്‍ മെഡിക്കല്‍ പരിശോധന, എമിഗ്രേഷന്‍ എന്നീ ആവശ്യങ്ങള്‍ പറഞ്ഞായിരുന്നു പണം വാങ്ങിയത്. ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ അന്വേഷിച്ചപ്പോള്‍ തങ്ങളുടെ സ്ഥാപനത്തില്‍ സലിം വരാറില്ലെന്നാണ് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കിയത്. തുടര്‍ന്ന് നടക്കാവ് പോലി സില്‍ വഞ്ചിക്കപ്പെട്ടവര്‍ പരാതി നല്‍കുകയായിരുന്നു.
വിസിറ്റിങ് വിസയ്ക്ക് ഗള്‍ഫിലേയ്ക്ക് കടന്ന സലിം ബാംഗ്ലൂര്‍ വഴി കേരളത്തിലേയ്ക്ക് വരുന്നുണ്ടെന്ന് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ജോസി ചെറിയാന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ബാം ഗ്ലൂരില്‍ എത്തുകയായിരുന്നു. നടക്കാവ് പ്രിന്‍സിപ്പള്‍ എസ്‌ഐജി ഗോപകുമാര്‍, അഡീഷണല്‍ എസ്ഐ ഉണ്ണികൃഷ്ണന്‍, എഎസ്ഐമാരായ കെ ശ്രീനിവാസന്‍, എ അനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it