malappuram local

വിഷുവിന് വിഷരഹിത പച്ചക്കറിയുമായി പൊന്നാനി

പൊന്നാനി: മാരക രോഗങ്ങള്‍ക്ക് പ്രതിവിധി ഹൈടെക് ആശുപത്രികളല്ല, മറിച് നാട്ടിന്‍ പുറത്തെ ജൈവ കൃഷിയിലൂടെയുള്ള ബദല്‍ സംസ്‌കാരമാണെന്ന് തെളിയിക്കുകയാണ് പൊന്നാനി മണ്ഡലം ജൈവ കൃഷി കര്‍ഷകര്‍.
വിഷുവിന് വിഷമില്ലാത്ത പച്ചക്കറി എന്ന സിപിഎം സംസ്ഥാന കാമ്പയിനിന്റെ ഭാഗമായാണ് പൊന്നാനി മണ്ഡലത്തില്‍ 55 ഏക്കറില്‍ കൃഷി ഇറക്കിയത്.പൊന്നാനി നല്ലഭക്ഷണ പ്രസ്ഥാനത്തിന്റെ സ്വാധീനവും സഹകരണവും ഈ പദ്ധതി മികവുറ്റതാക്കാന്‍ സഹായിച്ചു.നഗരസഭയില്‍ മാത്രം25 ഏക്കറിലാണ് കൃഷിയിറക്കിയത്.ഇത്തവണ ലഭിച്ച ഉല്പന്നങ്ങള്‍ വിവിധ ജൈവ ചന്തകളിലൂടെ ഇന്ന് മുതല്‍ വില്‍പന തുടങ്ങും.നിറവ് പദ്ധതിയില്‍ ജൈവ കൃഷി പ്രോല്‍സാഹനതിനാണ് മണ്ഡലത്തില്‍ പ്രാമുഖ്യം കൊടുത്തത്.ഇതിനായി പൊന്നാനി സഹകരണ ബാങ്കും കൃഷിവകുപ്പും പിന്തുണയുമായി എത്തിയിരുന്നു.
വിത്തിറക്കാനും കൃഷിയൊരുക്കാനും ഓരോ കര്‍ഷകനും 2 ലക്ഷം രൂപവരെ ബാങ്ക് വായ്പ നല്‍കി.കയ്പ,കുമ്പളം,വെളളരി, പച്ചമാങ്ങ, ചുരങ്ങ, കോവ, പടവലം, മാണിത്തട്ട, വെണ്ട,കറിവേപ്പില, ഇടിചക്ക, പച്ചപയര്‍, കക്കിരിക്ക, ചുരങ്ങ, സ്‌ക്വാഷ്, മാങ്ങ, ഇഞ്ചി, കാവത്ത്, ചീര എന്നിവയാണ് വിഷുവിന് വിഷരഹിത പച്ചക്കറിയായി കൃഷിചെയ്തത്.കര്‍ഷകനും ഉപഭോക്താവിനും നഷ്ടം വരാത്ത രീതിയിലാണ് വിളവുകള്‍ വില്‍ക്കുന്നതെന്ന് പൊന്നാനി മണ്ഡലത്തിലെ കാര്‍ഷിക കണ്‍വീനര്‍ രജീഷ് ഉപ്പാല പറഞ്ഞു.പൊന്നാനി നഗരസഭക്ക് പുറമെ വെളിയങ്കോട്,നന്നംമുക്ക് ,പെരുമ്പടപ്പ്,മാറഞ്ചേരി ,ആലംകോട് പഞ്ചായത്തുകളിലും ജൈവകൃഷി സജീവമായിരുന്നു. ഈ പഞ്ചായത്തുകളിലെ വിളവെടുപ്പുകള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.പൊന്നാനിയിലെ പച്ചക്കറി വിളവെടുപ്പ് എംഎല്‍എ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. സിപിഎം നേതാവ് മുഹമ്മദ് ബഷീര്‍,നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി പങ്കെടുത്തു.
Next Story

RELATED STORIES

Share it