kannur local

വിഷമടങ്ങിയ കാസിയക്കെതിരേ നടപടി തുടങ്ങി

കണ്ണൂര്‍: കറുവപ്പട്ടക്ക് പകരം മാരക വിഷമടങ്ങിയ കാസിയ ഇന്ത്യയില്‍ ഇറക്കുമതി നിരോധിക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ നടപടി ആരംഭിച്ചതായി കണ്ണൂര്‍ പയ്യാമ്പലം സ്വദേശിയും കറുവപ്പട്ട കര്‍ഷകനുമായ ലിയാനാര്‍ഡോ ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര വാണിജ്യവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവര്‍ക്കെതിരെയാണ് നടപടി. അതേസമയം, ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ന്യൂ ഡല്‍ഹിയിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വച്ച് കാസിയ വിഷയവുമായി ബന്ധപ്പെട്ട് ശാസ്ത്രവിദഗ്ധരുടെ യോഗം ഇന്ന് നടക്കുകയാണ്. യോഗത്തില്‍ താനുള്‍പ്പെടെ പങ്കെടുക്കേണ്ടതാണെന്നും എന്നാല്‍ യോഗ വിവരങ്ങളടങ്ങിയ കത്ത് ഇന്നലെയാണ് തനിക്ക് ലഭിച്ചതെന്നും ലിയോനാര്‍ഡ് പറഞ്ഞു. യോഗത്തിലെ തീരുമാനങ്ങള്‍ പുറംലോകം അറിയാതിരിക്കാനാണ് ഇത്തരത്തില്‍ കത്ത് വൈകിപ്പിച്ചത്. കാസിയയുടെ ഇറക്കുമതി തടയുന്നതോടെ രാജ്യത്ത് വര്‍ധിച്ചു വരുന്ന കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ 30 ശതമാനമെങ്കിലും കുറയുമെന്നും വിജിലന്‍സ് കമ്മീഷന്റെ പുതിയ നടപടി ഏറെ പ്രതീക്ഷ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it