വിപ്ലവ വാര്‍ഷികം: ഈജിപ്തില്‍ പ്രക്ഷോഭത്തിന് അട്ടിമറി വിരുദ്ധരുടെ ആഹ്വാനം

കെയ്‌റോ: ജനുവരി വിപ്ലവത്തിന്റെ വാര്‍ഷികത്തില്‍ വിപുലമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് ഈജിപ്തിലെ സൈനിക അട്ടിമറി വിരുദ്ധര്‍ വെള്ളിയാഴ്ച പ്രകടനങ്ങള്‍ നടത്തി. ഈജിപ്തിലെ അന്നഹ്ദ അണക്കെട്ടിന്റെ കാര്യത്തില്‍ നിലവിലെ ഭരണകൂടം കാണിക്കുന്ന അലംഭാവത്തില്‍ സംഘം പ്രതിഷേധം രേഖപ്പെടുത്തി. കെയ്‌റോ, ഗീസ തെരുവുകളിലും അലക്‌സാന്‍ഡ്രിയ, കഫ്‌റുശ്ശൈഖ് പോലുള്ള പ്രവിശ്യകളിലുമാണ് പ്രകടനങ്ങള്‍ നടന്നത്. 'വിപ്ലവം നിങ്ങളെ വിളിക്കുന്നു. ഈജിപ്തിന് ദാഹിക്കുന്നു' എന്ന തലക്കെട്ടിലാണ് പുതിയ പ്രതിഷേധങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പു 2011ല്‍ ജനുവരി 25നായിരുന്നു ഹുസ്‌നി മുബാറകിനെ അധികാരത്തില്‍നിന്നു പുറത്താക്കിയ വിപ്ലവം ഈജിപ്തില്‍ അരങ്ങേറിയത്.
Next Story

RELATED STORIES

Share it