malappuram local

വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പിടിയില്‍

മഞ്ചേരി: താമരശ്ശേരി കാരേപറമ്പില്‍ വിദ്യാര്‍ഥിയെ തടഞ്ഞ്‌നിര്‍ത്തി മര്‍ദിച്ച സംഭവത്തില്‍ മൂന്ന് ക്വട്ടേഷന്‍ സംഘാംഗങ്ങളെ പോലിസ് പിടികൂടി. പയ്യനാട് നെല്ലിക്കുത്ത് സ്വദേശികളായ ശീലാം വീട്ടില്‍ മുഹ്‌സിന്‍ (20), കോട്ടക്കുത്ത് കിഴക്കേതില്‍ നിസാര്‍ (22), പതിയന്തൊടിക മുനീര്‍ (26) എന്നിവരെയാണ് എസ് ഐ സില്‍വസ്റ്ററും സംഘവും അറസ്റ്റ് ചെയ്തത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മേലാറ്റൂരിലെ വീട്ടു മുറ്റത്തു നിര്‍ത്തിയിട്ട ബൈക്കുകള്‍ കത്തിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്നു പ്രതികളും. വിവിധ സ്‌റ്റേഷനുകളില്‍ നിരവധി കേസുകളിലും ഇവര്‍ പ്രതികളാണെന്ന് പോലിസ് പറഞ്ഞു. സംഘത്തില്‍പ്പെട്ട അഞ്ച്‌പേര്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചു.— കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചേരയോടെ കാരേപറമ്പ് ജങ്ഷനില്‍വച്ചായിരുന്നു മൂവരും അടങ്ങുന്ന സംഘം ആക്രമണം നടത്തിയത്.
റോഡില്‍ നിന്ന് വാഹനം മാറ്റി പാര്‍ക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനാണ് കാരേപറമ്പ് എലമ്പ്ര കോട്ടകുത്ത് മസ്ഹൂദ്(21)നെയാണു കാറിലെത്തിയ സംഘം ആക്രമിച്ചത്.
ബന്ധുവിനൊപ്പം കാരാപറമ്പിലെ വീട്ടിലേക്ക് കൊട്ടജീപ്പില്‍ പോകുകയായിരുന്നു മസ്ഹൂദ്. ഈസമയം നടുറോഡിന്റെ കാര്‍നിര്‍ത്തിയിട്ട സംഘത്തോട് വഴി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് മര്‍ദ്ദനത്തിന് കാരണം. മസ്ഹൂദിന്റെ നിലവിളിക്കേട്ട് ഓടിയെത്തിയ പിതാവ് മൊയ്തീന്റെ മുന്നിലിട്ടാണു സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. അടിവയറിനും, തലക്കും ക്ഷതമേറ്റ മസ്ഹൂദ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതിനിടെ മസ്ഹൂദിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ ഒരുസംഘം പോലിസില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളെ ഭീഷണിപ്പെടുത്തി.
പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. പാണ്ടിക്കാട് സ്റ്റേഷനില്‍ രണ്ട് അടിപിടി കേസുകളിലും, കാര്‍ തടഞ്ഞ് നിര്‍ത്തി അടിച്ചു തകര്‍ത്ത് ഡ്രൈവറെ മര്‍ദ്ദിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചുവെന്നും ഇവര്‍ക്കെതിരേ പരാതിയുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it