വിദേശജയിലുകളില്‍ 1818ലേറെ ഇന്ത്യക്കാര്‍

തിരുവനന്തപുരം: വിവിധ എംബസികളില്‍നിന്നു ശേഖരിച്ച വിവരമനുസരിച്ച് 1818ലേറെ ഇന്ത്യക്കാര്‍ വിദേശജയിലുകളില്‍ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
സംസ്ഥാനത്ത് പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം പോലിസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററില്‍ 1,56,048 ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണമാണു രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് സമ്പൂര്‍ണ വനിതാബറ്റാലിയന്‍ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കും. സ്ത്രീസുരക്ഷാ പദ്ധതി ആരംഭിക്കും. ഇക്കൊല്ലം ആകെ 7823 പേര്‍ സര്‍വീസില്‍നിന്നു വിരമിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ധനസഹായം അനുവദിച്ച 29,930 പേര്‍ക്ക് സഹായം ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it