Flash News

വിഎസിന്റെ പ്രസ്താവനകള്‍ വിലക്കണമെന്നാവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ ഉപഹര്‍ജി തള്ളി

തിരുവനന്തപുരം: തനിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ വിലക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഉപഹര്‍ജി തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ അവധിക്കാല ബെഞ്ച് തള്ളി.
അതേസമയം മുഖ്യമന്ത്രി നല്‍കിയ മാനനഷ്ടക്കേസിലെ ആരോപണങ്ങള്‍ വിചാരണക്കോടതിയ്ക്ക് വിട്ടു. മുഖ്യമന്ത്രി നല്‍കിയ മാനനഷ്ടക്കേസ് നിലനില്‍ക്കുന്നതാണോ എന്ന്് ഇപ്പോള്‍ പറയുന്നില്ലെന്നും കോടതി ആരോപണങ്ങള്‍ തെളിവെടുക്കുന്ന സമയത്ത് പരിശോധിക്കുമെന്നും കോടതി അറിയിച്ചു.
പ്രസ്താവനകളില്‍നിന്ന് വിഎസിനെ വിലക്കുന്നത് അദ്ദേഹത്തിന്റെ അവകാശങ്ങളിന്‍മേലുള്ള കടന്നുകയറ്റമാകുമെന്ന് കോടതി നിരീക്ഷിച്ചു.

[related]
Next Story

RELATED STORIES

Share it