വാഹനാപകടം: ഹേമമാലിനി രക്ഷപ്പെട്ടു
BY Sumeera SMR30 April 2016 8:02 PM GMT
Sumeera SMR30 April 2016 8:02 PM GMT
മഥുര: വാഹനാപകടത്തില്‍ ബോളിവുഡ് നടിയും പാര്‍ലമെന്റംഗവുമായ ഹേമമാലിനി രക്ഷപ്പെട്ടു. ഹേമയുടെ വാഹനവ്യൂഹത്തിലെ രണ്ടു കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഹേമമാലിനി സുരക്ഷിതയാണെന്ന് സിറ്റി പോലിസ് സൂപ്രണ്ട് മുകുള്‍ ദ്വിവേദി പറഞ്ഞു. ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ദീന്‍ദയാല്‍ ഉപാധ്യായ വെറ്ററിനറി യൂനിവേഴ്സിറ്റിയിലേക്കു പോവുകയായിരുന്നു അവര്‍. വാഹനവ്യൂഹത്തിലെ ഒരു കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ മറ്റു വാഹനങ്ങളും നിന്നു. ഈ സമയം വേഗത്തില്‍ വന്ന ഒരു കാര്‍ ഹേമയുടെ വാഹനത്തില്‍ ഉരസുകയായിരുന്നുവെന്ന് ബിജെപി നേതാവ് സഞ്ജയ് ഗോവില്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം രാജസ്ഥാനില്‍ വച്ചും ഹേമയുടെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ആ അപകടത്തില്‍ നാലു വയസ്സുകാരി മരിക്കുകയും ഹേമയടക്കം അഞ്ചുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞവര്‍ഷം രാജസ്ഥാനില്‍ വച്ചും ഹേമയുടെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ആ അപകടത്തില്‍ നാലു വയസ്സുകാരി മരിക്കുകയും ഹേമയടക്കം അഞ്ചുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
മണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTസംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
26 April 2024 10:30 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMT