വാര്‍ത്ത വളച്ചൊടിച്ചെന്ന്; ടൈംസ് ഓഫ് ഇന്ത്യക്കെതിരേ മേയര്‍ നിയമ നടപടിക്ക്
BY Sumeera SMR28 Oct 2015 4:35 AM GMT
Sumeera SMR28 Oct 2015 4:35 AM GMT
കൊച്ചി: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫിന് 15 സിറ്റിങ് സീറ്റുകള്‍ നഷ്ട്ടപെടുമെന്ന താന്‍ പറഞ്ഞിട്ടില്ലെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ നല്കിയ ടൈംസ് ഓഫ് ഇന്ത്യക്കെതിരേ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെ സമീപിക്കുമെന്നും മേയര്‍ ടോണി ചമ്മണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മന്ത്രിമാരുടെയും എംഎല്‍എമാരുടെയും എംപിയുടെയും ജിസിഡിഎ ചെയര്‍മാന്റെയും സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ടോണി ചമ്മണിയുടെ പ്രതികരണം.
ഇംഗ്ലീഷ് ദേശാഭിമാനി എന്ന് മാത്രമേ തന്റെ അഭിമുഖം പ്രസിദ്ധീകരിച്ച പത്രത്തെ കുറിച്ച് പറയാനുള്ളൂ. ഒരു സീറ്റും കുറയുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല. അഭിമുഖത്തിലെ പല വിവാദ പരാമര്‍ശങ്ങളും വളച്ചൊടിച്ചതാണ്. താന്‍ അത്തരമൊരു അഭിമുഖം നല്‍കിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ നിയമനടപടിയും സ്വീകരിക്കുമെന്നും ടോണി പറഞ്ഞു.
എന്നാല്‍ ടോണി ചമ്മിണി അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും തന്റെ പക്കല്‍ വോയിസ് റെക്കോഡ് ഉണ്ടെന്നും ലേഖകന്‍ പറഞ്ഞു. ടോണി ചമ്മണി നല്കിയ അഭിമുഖം യുഡിഎഫിലും കോ ണ്ഗ്രസിലും കടുത്ത അമര്‍ഷം ഉണ്ടാക്കിയ സാഹചര്യത്തിലാണ് ടോണി നിലപാട് മാറ്റിയതെന്നാണ് സൂചന.

Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT