വാഗാ അതിര്‍ത്തിയില്‍ വന്‍ സുരക്ഷാ വീഴ്ച
BY swapna en17 Nov 2015 7:24 AM GMT
X
swapna en17 Nov 2015 7:24 AM GMT
അമൃത്സര്‍: പഞ്ചാബിലെ ഇന്ത്യ-പാക് പ്രധാന അതിര്‍ത്തിയായ വാഗയില്‍ വന്‍ സുരക്ഷാ വീഴ്ച. പാക് കവാടത്തിലേക്ക് വിദേശ ഇന്ത്യക്കാരന് തന്റെ കാര്‍ ഇടിച്ചു കയറ്റി. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഇന്ത്യന്‍ സൈന്യത്തിന്റെ നിരവധി സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്താണ് കാനഡയില്‍ താമസമാക്കിയ സുരീന്ദര്‍ സിങ് കാംഗ് തന്റെ കാര്‍ ഇടിച്ചു കയറ്റിയത്. കൊലപാതകശ്രമത്തിനും നിയമവിരുദ്ധമായി അന്താരാഷ്ട്ര അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ പോലിസ് കേസ്സെടുത്തു.
സിഖ് മതക്കാരുടെ പാകിസ്താനിലെ വിശുദ്ധസ്ഥലങ്ങള്‍ സ്വതന്ത്രമായി സന്ദര്‍ശിക്കാന്‍ സാധിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതിന് കവാടങ്ങള്‍ എപ്പോഴും തുറന്നിടണമെന്നും സിങ് പറഞ്ഞു.
എല്ലാ ദിവസവും ഇന്ത്യ- പാക് സൈനികര്‍ ബീറ്റിങ് ദ റിട്രീറ്റ് നടത്തുന്ന സ്ഥലമാണ് വാഗാ അട്ടാരി. ഒരു വര്‍ഷം മുമ്പ് അതിര്‍ത്തിക്ക് ഏതാനും മീറ്റര്‍ അകലെ ചാവേര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ 60 പേര് കൊല്ലപ്പെട്ടിരുന്നു.
Next Story
RELATED STORIES
അബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTതൂശൂരില്‍ ബസ്സില്‍ ജീപ്പിടിച്ച് രണ്ട് മരണം; 12 പേര്‍ക്കു പരിക്ക്
3 May 2024 2:54 PM GMTയൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സ്വാലിഹ് തങ്ങള്‍...
3 May 2024 5:54 AM GMTതൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ്...
30 April 2024 4:37 PM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTതൃശൂര്‍ കാരിക്കടവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവതിക്ക്...
22 April 2024 7:07 AM GMT