Flash News

വര്‍ക്കല കൂട്ടമാനഭംഗം: പ്രതികളെ പിടികൂടിയത് അതിസാഹസികമായെന്ന് പോലിസ്

വര്‍ക്കല കൂട്ടമാനഭംഗം: പ്രതികളെ പിടികൂടിയത് അതിസാഹസികമായെന്ന് പോലിസ്
X
kerala-police

തിരുവനന്തപുരം: വര്‍ക്കലയിലെ സ്വകാര്യ നഴ്‌സിങ് കോളജ് വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലിസ് അറിയിച്ചു. വര്‍ക്കല താഴേവെട്ടൂര്‍ ഒസ്സാക്കുടി വീട്ടില്‍ സഫീര്‍ (25), ആശാന്‍മുക്ക് വാഴവിളവീട്ടില്‍ സൈജു (21), ചിലക്കൂര്‍ കാട്ടുവിള റാഷിദ് (20) എന്നിവരെ അതിസാഹസികമായാണ് അറസ്റ്റ് ചെയ്തതെന്ന് റുറല്‍ ജില്ലാ പോലിസ് മേധാവി കെ ഷെഫീന്‍ അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം ഒളിവില്‍പോയ പ്രതികള്‍ കര്‍ണ്ണാടകത്തിലേക്കാണ് കടന്നത്.സഫീറും സൈജുവും ബാംഗ്ലൂരും മംഗലാപരത്തും ഒളിച്ചുതാമസിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇരുവരും കേരളത്തിലേക്ക് ട്രെയിനില്‍ മടങ്ങി. ഇതറിഞ്ഞ് പോലിസ് പിന്തുടര്‍ന്നു. പോലിസ് പിന്‍തുടരുന്നതറിഞ്ഞ്  ഇരുവരും അങ്കമാലിയില്‍വെച്ച് ട്രെയിനില്‍ നിന്ന് ചാടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി പോലിസ് പിന്തുടര്‍ന്ന് പിടി കൂടുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു. റാഷിദിനെ ചടയമംഗലത്തുവച്ചൊണ് പോലിസ് പിടികൂടുന്നത്. പിടിയിലായ സൈജു വര്‍ക്കല, കല്ലമ്പലം, പാരിപ്പള്ളി, നെടുമങ്ങാട് പോലിസ് സ്‌റ്റേഷനുകളിലെ വാഹനമോഷണക്കേസുകളില്‍ പ്രതിയാണ്. സഫീര്‍ വര്‍ക്കലയിലെ മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനും റാഷിദ് ഓട്ടോറിക്ഷാ ഡ്രൈവറുമാണ്.
Next Story

RELATED STORIES

Share it