വയനാട്ടില്‍ നാലു തോട്ടംതൊഴിലാളികള്‍ക്ക് സൂര്യതാപമേറ്റു
BY Sumeera SMR26 Feb 2016 7:08 PM GMT
Sumeera SMR26 Feb 2016 7:08 PM GMT
കല്‍പ്പറ്റ: സംസ്ഥാനത്ത് ചൂട് കനക്കുന്നു. വയനാട്ടില്‍ നാലു തോട്ടംതൊഴിലാളികള്‍ക്ക് സൂര്യതാപമേറ്റു. മേപ്പാടി ചുളിക്ക എവിടി തേയിലത്തോട്ടത്തില്‍ കൊളുന്ത് ശേഖരിക്കവെ രാജലക്ഷ്മി(38), ഖദീജ(44), നിബൈസ(32), ബീന(35) എന്നിവര്‍ക്കാണു സൂര്യതാപമേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവര്‍ മേപ്പാടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സതേടി. അതിനിടെ, വേനലിന്റെ തീവ്രത കണക്കിലെടുത്ത് ജില്ലയിലെ തോട്ടങ്ങളില്‍ ജോലിസമയം പുനക്രമീകരിക്കണമെന്ന് തോട്ടംതൊഴിലാളി യൂനിയന്‍ ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് തിളപ്പിച്ചാറ്റിയ വെള്ളം ലഭ്യമാക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ വേനലില്‍ ജോലിസമയം ക്രമീകരിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതു നടപ്പാക്കാന്‍ മാനേജ്മെന്റുകള്‍ തയ്യാറായിരുന്നില്ല.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT